/indian-express-malayalam/media/media_files/2026/01/02/sarvam-maya-ott-2026-01-02-10-18-03.jpg)
Sarvam Maya OTT
Sarvam Maya OTT: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം‘സർവ്വം മായ' തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ തരംഗം സൃഷ്ടിക്കുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആയാണ് ആരാധകർ ചിത്രത്തെ നോക്കി കാണുന്നത്. റിലീസ് ചെയ്ത് അഞ്ചു ദിവസത്തിനകം തന്നെ ചിത്രം ബോക്സ് ഓഫീസിൽ നിന്നും 50 കോടിയോളം കളക്റ്റ് ചെയ്തിരുന്നു.
Also Read: നടി മാത്രമല്ല, നല്ലൊരു പാട്ടുകാരിയുമാണ്; വൈറലായി കാർത്തികയുടെ പാട്ട്
ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാ​​ണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ട്രീമിംഗ് ഭീമനായ ജിയോ ഹോട്ട്സ്റ്റാർ വൻ വിലയ്ക്ക് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ നിർമ്മാതാക്കളോ ഹോട്ട്സ്റ്റാറോ ഇതുവരെ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
Also Read: എന്റെ വെളിച്ചം കെട്ടുപോയി, 2025 എന്നെ തകർത്തു കളഞ്ഞു: അമ്മയുടെ വിയോഗത്തിൽ മാളവിക
മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ തിയേറ്റർ റൺ പൂർത്തിയാക്കിയായാൽ ഉടൻ തന്നെ ചിത്രം ഒടിടിയിലെത്തുമെന്നാണ് അനുമാനം. മിനിമം 45 ദിവസങ്ങൾക്കു ശേഷം മാത്രമാവും ചിത്രം ഒടിടിയിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്
അടുത്തകാലത്ത് തിയേറ്ററുകളിൽ വൻവിജയം നേടിയ ലോക ചാപ്റ്റർ 1: ചന്ദ്രയുടെ പാതയാവും സർവ്വം മായയും സ്വീകരിക്കുക. പരമാവധി തിയേറ്റർ റൺ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു ലോക ഒടിടിയിൽ എത്തിയത്.
Also Read: പരസ്യങ്ങൾക്ക് വേണ്ടി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പ് നടത്തുമെന്ന് എങ്ങനെ ഊഹിക്കാനാവും?: ജയസൂര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us