scorecardresearch

'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ് പാക്'; ജിമ്മൻമാക്കൊപ്പം അജുവും നിവിനും

ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച 'സർവ്വം മായ' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്

ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച 'സർവ്വം മായ' മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്

author-image
Entertainment Desk
New Update
sarvam maya

ചിത്രം: ഇൻസ്റ്റഗ്രാം

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സർവ്വം മായ'. തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്. നിവിൻ പോളിയുടെ തിരിച്ചുവരവായാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.

Advertisment

ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, അജു വർഗീസ് പങ്കുവച്ച സർവ്വം മായയിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ് പാക് അല്ലെ?' എന്ന ക്യാപ്ഷനോടെ ബോഡി ബിൽഡർമാർക്കൊപ്പമുള്ള ചിത്രമാണ് അജു പോസ്റ്റു ചെയ്തിരിക്കുന്നത്.

Also Read: സാരിയിൽ അതിസുന്ദരിയായി ദിൽഷ; ചിത്രങ്ങൾ വൈറൽ

'തട്ടത്തിൻ മറയത്ത്' എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ഹിറ്റു ഡയലോഗായിരുന്നു ഇത്. രസകരമായ ധാരാളം കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

Also Read: വീട്ടിലെ ഭരതനാട്യക്കാരികൾക്കൊപ്പം സാജൻ സൂര്യ; അടിപൊളി കുടുംബചിത്രമെന്ന് ആരാധകർ

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ഫാന്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read More: ഗർഭാവസ്ഥയിൽ കേട്ട ആ ശബ്ദം നേരിൽ കേട്ടപ്പോൾ ഏതൻ ശാന്തനായി; കുഞ്ഞു ആരാധകനെ നെഞ്ചോടു ചേർത്ത് വേണുഗോപാൽ

Aju Varghese Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: