scorecardresearch

'നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ'; ക്രിസ്മസ് ബോക്സ് ഓഫീസ് തൂക്കി നിവിൻ പോളി

നിവിന്റെ തന്നെ പഴയ ഹിറ്റ് ഡയലോഗുകൾ ഉപയോഗിച്ചാണ് ആരാധകർ ഈ വിജയം ആഘോഷിക്കുന്നത്. "ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും, " എന്ന ഡയലോഗ് നിവിന്റെ കാര്യത്തിൽ അന്വർത്ഥമായിരിക്കുകയാണെന്നും ആരാധകർ പറയുന്നു

നിവിന്റെ തന്നെ പഴയ ഹിറ്റ് ഡയലോഗുകൾ ഉപയോഗിച്ചാണ് ആരാധകർ ഈ വിജയം ആഘോഷിക്കുന്നത്. "ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും, " എന്ന ഡയലോഗ് നിവിന്റെ കാര്യത്തിൽ അന്വർത്ഥമായിരിക്കുകയാണെന്നും ആരാധകർ പറയുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nivin Pauly Sarvam Maya

നിവിൻ പോളി എന്ന നടനോട് മലയാളികൾക്ക് എന്നും ഒരല്പം കൂടുതൽ സ്നേഹമുണ്ട്. ആരെയും ആകർഷിക്കുന്ന ആ ചിരിയും പെരുമാറ്റവും വഴി നമ്മുടെ സ്വന്തം വീട്ടിലെ ഒരാളെന്ന പരിഗണനയാണ് ആരാധകർ എന്നും നിവിന് നൽകിയിട്ടുള്ളത്. ഒരു അയൽപക്കത്തെ പയ്യന്റെ നിഷ്കളങ്കതയും കുസൃതിയും ഇന്നും നിവിനിൽ മലയാളികൾ കാണുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ വിജയവും കേരളക്കര ആഘോഷമാക്കാറുണ്ട്. ആ സ്നേഹബന്ധത്തിന്റെ ഒടുവിലത്തെ തെളിവായി മാറുകയാണ് 'സർവ്വം മായ' എന്ന ചിത്രം.

Advertisment

Also Read: ക്രിസ്മസ് കളറാക്കി നീരജ് മാധവും ആന്റണി പെപ്പെയും; ഇതേത് യൂണിവേഴ്സ് എന്ന് പേളി മാണി

മലയാളികൾ കാത്തിരുന്ന നിവിന്‍ പോളിയുടെ ആ തിരിച്ചുവരവാണ് ചിത്രത്തിൽ കണ്ടത്. അതിനാൽ തന്നെ, ആദ്യ ഷോകൾ കഴിഞ്ഞതോടെ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് കേരളത്തിലുടനീളം നൂറുകണക്കിന് പുതിയ ഷോകളാണ് വർദ്ധിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ എങ്ങും നിവിന്റെ തിരിച്ചുവരവ് ആഘോഷമാക്കുന്ന പോസ്റ്റുകൾ മാത്രം. സത്യത്തിൽ, ഈ ക്രിസ്മസ് കാലത്ത് സർവ്വം നിവിൻമയമായി മാറുകയാണ് എന്നതാണ് കൗതുകം. പ്രേക്ഷകർ കാത്തിരുന്ന ആ 'ഫീൽ ഗുഡ്' നിവിൻ മാജിക് തിയേറ്ററുകളിൽ അലയടിക്കുകയാണ്.

Also Read: Sarvam Maya Review: ചിരിപ്പിച്ചും രസിപ്പിച്ചും 'സർവ്വം മായ', നിവിന്റെ ഗംഭീര തിരിച്ചുവരവ്; റിവ്യൂ

നിവിന്റെ തന്നെ പഴയ ഹിറ്റ് ഡയലോഗുകൾ ഉപയോഗിച്ചാണ് ആരാധകർ ഈ വിജയം ആഘോഷിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'ഫാർമ' എന്ന സീരീസിൽ വീണ നന്ദകുമാർ നിവിനോട് പറയുന്ന "നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ" എന്ന ഡയലോഗാണ് ഇപ്പോൾ നിവിന്റെ കരിയറിലെ ഏറ്റവും വലിയ ടാഗ്‌ലൈനായി മാറിയിരിക്കുന്നത്. ഇതിലും കൃത്യമായി ഈ നിമിഷത്തെ വിശേഷിപ്പിക്കാൻ മറ്റൊന്നില്ലെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.

'നേരം' സിനിമയിലെ "നേരം രണ്ടുവിധത്തിലാ. ഒന്ന് നല്ല നേരം, പിന്നെ ചീത്ത നേരം. ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും, " എന്ന ഡയലോഗ് നിവിന്റെ കാര്യത്തിൽ അന്വർത്ഥമായിരിക്കുകയാണെന്നും ആരാധകർ പറയുന്നു.

Also Read: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്

സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' തിയേറ്ററുകളിൽ ഒരു ഉത്സവ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ഹൊറർ-കോമഡി വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത് നിവിൻ പോളി എന്ന നടൻ തന്നെയാണ്. മലയാളികൾ എന്നും സ്നേഹത്തോടെ നെഞ്ചിലേറ്റുന്ന ആ പഴയ നിവിൻ പോളിയെ തിരികെ ലഭിച്ചു എന്നതാണ് ചിത്രത്തിന്റെ പ്രധാന വിജയം.

ഇടക്കാലത്ത് സീരിയസ് വേഷങ്ങളിലും പരീക്ഷണ സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നിവിൻ, പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തന്റെ കംഫർട്ട് സോണായ ഹ്യൂമറിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. സ്വതസിദ്ധമായ ശൈലിയും സ്വാഭാവിക നർമ്മവും കൈകാര്യം ചെയ്യുന്ന ആ 'അയൽപക്കത്തെ പയ്യൻ' ഇമേജ് ഈ ചിത്രത്തിൽ നിവിൻ ഭംഗിയായി പുനരാവിഷ്കരിച്ചിട്ടുണ്ട്. നിവിൻ-അജു വർഗീസ് കൂട്ടുകെട്ടിന്റെ ടൈമിംഗും നിവിൻ-റിയ ഷിബു കെമിസ്ട്രിയും പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുന്ന ഘടകങ്ങളാണ്.

Also Read: ഇതാദ്യമല്ല അയാൾ സ്നേഹം കൊണ്ട് ഉള്ളുതൊട്ടത്; പാർത്ഥിപന്റെ സ്നേഹത്തെ കുറിച്ച് ശ്രീനിവാസൻ അന്ന് പറഞ്ഞത്

Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: