/indian-express-malayalam/media/media_files/2025/12/30/sarvam-maya-2025-12-30-09-47-44.jpg)
Sarvam Maya Box Office
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സർവ്വം മായ'. ചിത്രം തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ തരംഗം സൃഷ്ടിക്കുകയാണ്. നിവിൻ പോളിയുടെ കംബാക്ക് എന്നാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.
റിലീസായി അഞ്ചു ദിവസം പിന്നിടുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിതാ, ആഗോള കളക്ഷനായി 50 കോടിയെന്ന സുവർണ നേട്ടവും സർവ്വം മായ സ്വന്തമാക്കിയിരിക്കുകയാണ്. നിർമാതാക്കൾ തന്നെയാണ് ബോക്സ് ഓഫീസ് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.
Also Read: 'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിനോട് നസ്‌ലെൻ
കളക്ഷൻ ഇതേരീതിയിൽ തുടർന്നാൽ ചിത്രം നൂറുകോടി ക്ലബ്ബിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, നിവിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. ഇതിനിടെ താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ലഭിക്കുന്ന കമന്റുകളും ശ്രദ്ധനേടുകയാണ്.
"തിരിച്ചുവരില്ലെന്ന് മുദ്രകുത്തിയവരുടെ നെഞ്ചത്ത് ഇരിക്കട്ടെ ഈ ആണി" എന്നാണ് അമ്പതു കോടി നേട്ടം പങ്കുവച്ചുകൊണ്ടുള്ള നിവിന്റെ പോസ്റ്റിൽ ആരാധകർ കുറിച്ചത്. "ഇത് ആയിരുന്നു ഞാൻ കാത്തു കാത്തിരുന്ന കംബാക്ക്", "ഒറ്റക്ക് വഴി വെട്ടി വന്നവനാടാ..." തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.
Also Read: ഒരു മന്ത്രിയോടും ആരും അങ്ങനെയൊരു ചോദ്യം ചോദിച്ചുകാണില്ല?; ബേസിൽ അന്ന് ചോദിച്ചത്
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫാന്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read More: കളങ്കാവൽ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us