/indian-express-malayalam/media/media_files/2025/12/28/sarvam-maya-2025-12-28-14-52-55.jpg)
Sarvam Maya Box Office
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സർവ്വം മായ'. ചിത്രം തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ തരംഗം സൃഷ്ടിക്കുകയാണ്. നിവിൻ പോളിയുടെ കംബാക്ക് എന്നാണ് ചിത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്.
റിലീസായി നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആഗോള കളക്ഷനായി ചിത്രം 30 കോടിയിലധികം നേടിയതായാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ടു ചെയ്യുന്നത്. ആദ്യ രണ്ടു ദിവസത്തിൽ ചിത്രം 20 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു. അടുത്ത ദിവസങ്ങളിലായി ചിത്രം 50 കോടി പിന്നിടുമെന്നാണ് പ്രതീക്ഷ.
Also Read: ക്രിസ്മസിന് ഇത്രയും വലിയൊരു 'പണി' തന്നതിന് നന്ദി... ലാലേട്ടാ; വൃഷഭയെ ട്രോളി നടി സരിത ബാലകൃഷ്ണൻ
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഹൊറർ-കോമഡി ചിത്രം കംപ്ലീറ്റ് ഫെസ്റ്റിവൽ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. സീരിയസ് വേഷങ്ങൾ വിട്ട് തന്റെ തട്ടകമായ ഹ്യൂമറിലേക്ക് നിവിൻ മടങ്ങിയെത്തിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന നിവിൻ-അജു വർഗീസ് കൂട്ടുകെട്ടിന്റെ കോമഡി ടൈമിംഗ് ഈ ചിത്രത്തിലും ഗംഭീരമായി വർക്ക് ആയിട്ടുണ്ട്. ചിത്രത്തിൽ നായിക റിയ ഷിബുവുമായുള്ള നിവിന്റെ സ്ക്രീൻ കെമിസ്ട്രിയും പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമാണ് നൽകുന്നത്.
Also Read: Sarvam Maya Review: ചിരിപ്പിച്ചും രസിപ്പിച്ചും 'സർവ്വം മായ', നിവിന്റെ ഗംഭീര തിരിച്ചുവരവ്; റിവ്യൂ
പഴയ ആ നിഷ്കളങ്കതയും കുസൃതിയും സ്വാഭാവിക നർമ്മവും നിറഞ്ഞ നിവിൻ പോളിയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. ചുരുക്കത്തിൽ, ഈ ക്രിസ്മസ് കാലത്ത് കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ക്ലീൻ എന്റർടൈനറായി സർവ്വം മായ മാറിക്കഴിഞ്ഞു.
Read More: 'നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ'; ക്രിസ്മസ് ബോക്സ് ഓഫീസ് തൂക്കി നിവിൻ പോളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us