scorecardresearch

സുവർണ നേട്ടവുമായി 'സർവ്വം മായ'; ആദ്യ 100 കോടി നേട്ടത്തിൽ നിവിൻ പോളി

Sarvam Maya Box Office Collection: ഇന്ത്യയിൽ 53 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസിൽ 47 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്

Sarvam Maya Box Office Collection: ഇന്ത്യയിൽ 53 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസിൽ 47 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്

author-image
Entertainment Desk
New Update
Sarvam Maya

Sarvam Maya Box Office Collection

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘സർവ്വം മായ'. തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിവിൻ പോളിയുടെ തിരിച്ചുവരവായി ആരാധകർ വിശേഷിപ്പിക്കുന്ന ചിത്രം മറ്റൊരു സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

Advertisment

റിലീസായി പത്താം ദിവസം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് സർവ്വം മായ. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽകിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 53 കോടി രൂപയും വിദേശ ബോക്‌സ് ഓഫീസിൽ 47 കോടി രൂപയും സ്വന്തമാക്കിയാണ് ചിത്രം 100 കോടിയെന്ന സുവർണ നേട്ടത്തിലെത്തിയിരിക്കുന്നത്.

Also Read: 'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ് പാക്'; ജിമ്മൻമാക്കൊപ്പം അജുവും നിവിനും

നിവിൻ പോളി നായകനായി 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രവും, 2025 ൽ 100 കോടി നേടുന്ന  നാലാമത്തെ മലയാളം ചിത്രവുമാണ് സർവ്വം മായ. ഏറെക്കാലത്തിനു ശേഷം നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രത്തിൽ, റിയ ഷിബുവിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

Also Read: സർവ്വം മായ ഒടിടി അവകാശം സ്വന്തമാക്കിയതാര്?

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ. ഫാന്റസി ഹൊറർ കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Read More: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

Nivin Pauly Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: