തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് ഇളയദളപതി വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘സര്‍ക്കാര്‍’.  ദീപാവലി റിലീസ് ആയി വരാനിരിക്കുന്ന ഈ ചിത്രത്തിനെക്കുറിച്ച് വിജയ്‌ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്.  എ ആര്‍ മുരഗദോസ് എന്ന സംവിധായകന്‍ ഒരുക്കുന്ന ചിത്രം എന്നത് തന്നെയാണ് പ്രതീക്ഷകളുടെ അടിസ്ഥാനം.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴിലെ മുന്‍നിര നായകന്‍മാരെ വച്ച് ഹിറ്റ് ചിത്രങ്ങളൊരുക്കി ശ്രദ്ധേനായ ഈ സംവിധായകന്‍ ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.  ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന എ ആര്‍ മുരുഗദോസിന് ആശംസകള്‍ അറിയിച്ചു  കൊണ്ട് തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ എത്തി.  അതോടോപ്പം ‘സര്‍ക്കാര്‍’ കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന സംവിധായകന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  വിജയ്‌, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് മുരുഗദാസ് തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

A R Murugadoss birthday celebrations Sarkar Vijay Keerthy Suresh 3 A R Murugadoss birthday celebrations Sarkar Vijay Keerthy Suresh 3

വീണ്ടും എ ആര്‍ റഹ്മാന്‍ – വിജയ്‌ മാജിക്: ‘സര്‍ക്കാറി’ലെ സിംതാങ്കാരന്‍ ഗാനത്തെ നെഞ്ചേറ്റി ആരാധകർ

‘സർക്കാറി’ലെ സിംതാങ്കാരൻ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസായി. നാടൻ പാട്ടിന്റെ ഈണത്തിലുള്ള ഈ പാട്ടൊരുക്കിയിരിക്കുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്.

കടലിന്റെ പശ്ചാത്തലത്തിൽ നായകൻ വിജയും നായിക കീർത്തി സുരേഷും നൃത്തം ചെയ്യുന്ന ചിത്രങ്ങളാണ് ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവേക് ആണ് സിംതാങ്കാരനു വേണ്ടി വരികൾ എഴുതിയിരിക്കുന്നത്. ബംബാ ഭാഗ്യ, വിപിൻ അനേജ, അപർണ നാരായണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം, വിജയിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മെർസലി’നു വേണ്ടിയും റഹ്മാൻ സംഗീതം ഒരുക്കിയിരുന്നു. വിജയ് ചിത്രത്തിനു വേണ്ടി റഹ്മാൻ സംഗീതം നിർവ്വഹിക്കുന്നത് ഇത് നാലാമത്തെ തവണയാണ്. ‘അഴഗിയ തമിഴ് മകന്‍’, ‘ഉദയ’, മെരസല്‍’ എന്നിവയാണ് റഹ്മാന്‍ സംഗീതം പകര്‍ന്ന മറ്റു വിജയ്‌ ചിത്രങ്ങള്‍.

‘തുപ്പാക്കി’, ‘കത്തി’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എ ആർ മുരുകദോസ് വിജയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർക്കാറി’നുണ്ട്. പാപ്രി ഘോഷ്, പ്രേം കുമാർ, യോഗി ബാബു, രാധ രവി എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. ദീപാവലിയ്ക്ക് ചിത്രം തിയേറ്ററുകളിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook