Latest News

വിവാഹ വാർഷിക ദിനത്തിൽ സരിതയ്ക്ക് ജയസൂര്യയോട് ഇത്ര മാത്രമേ പറയാനുള്ളൂ!

ജയസൂര്യയും സരിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 2004 ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം

Jayasurya, ജയസൂര്യ, saritha jayasurya wedding anniversary, സരിതയുടേയും ജയസൂര്യയുടേയും വിവാഹ വാർഷികം,, ജയസൂര്യ, Jayasurya latest photos, ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ, Jayasurya family photos, ജയസൂര്യയും കുടുംബവും ചിത്രങ്ങൾ, Jayasurya films, ജയസൂര്യ ചിത്രങ്ങൾ, Jayasurya in Nepal, ജയസൂര്യ നേപ്പാളിൽ, IE Malayalam,ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

ജയസൂര്യയുടേയും ഭാര്യ സരിതയുടേയും 17-ാം വിവാഹ വാർഷികമാണിന്ന്. ഈ അവസരത്തിൽ സരിതയ്ക്ക് ജയസൂര്യയോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. “നീയായിരിക്കുന്നതിന് നന്ദി,” എന്നാണ് ജയസൂര്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സരിത കുറിച്ചത്. കൂട്ടത്തിൽ പ്രിയപ്പെട്ടവന് ആശംസകൾ നേരാനും സരിത മറന്നില്ല.

 

View this post on Instagram

 

A post shared by Saritha Jayasurya (@sarithajayasurya)

ജയസൂര്യയും സരിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 2004 ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം. അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അച്ഛനൊപ്പം അദ്വൈതും അഭിനയ രംഗത്തുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

യാത്രാപ്രിയരാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഇടയ്ക്ക് മാറി യാത്ര പോവാൻ എപ്പോഴും സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ജയസൂര്യ. കഴിഞ്ഞവർഷം ഇരുവരും ഒന്നിച്ച് നേപ്പാളിലേക്കും സ്വിറ്റ്സർലൻഡിലേക്കുമെല്ലാം യാത്രകൾ നടത്തിയിരുന്നു. യാത്രാവിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല.

കഥാപാത്രമാകാൻ ഏതറ്റം വരെയും പോകുന്ന നടനാണ് ജയസൂര്യ. താരം മുഖ്യവേഷത്തിൽ എത്തിയ വെള്ളം എന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പത്ത്‌ മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിനുണ്ട്.

Read More: Vellam Malayalam Movie Review: അസാധ്യ പ്രകടനവുമായി ജയസൂര്യ; ‘വെള്ളം’ റിവ്യൂ

മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. കുടിച്ച്‌ കുടിച്ച്‌ നാടിനും വീടിനും വെറുക്കപ്പെട്ടവനായി പോകുന്ന മുരളി എന്ന യുവാവിന്റെ കഥയാണ്‌ വെള്ളം പറയുന്നത്‌.

ഒരു യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് സംവിധായകൻ പ്രജേഷ് സെൻ ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, രാവിലെ എണീക്കുമ്പോൾ മുതൽ മദ്യസേവയ്ക്കുള്ള വഴി ഇനിയെന്ത് എന്നാലോചിക്കുന്ന, അതിനപ്പുറം ലക്ഷ്യബോധമൊന്നുമില്ലാതെ ജീവിക്കുന്ന മുരളി എന്നൊരു നാട്ടുപ്പുറത്തുകാരന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയും അയാൾ കടന്നുപോവുന്ന അവസ്ഥാന്തരങ്ങളുമാണ് ചിത്രം പറയുന്നത്.

ഒരു മുഴുകുടിയന്റെ ശരീരഭാഷയേയും മാനസിക സംഘർഷങ്ങളെയും അയാൾ കടന്നുപോവുന്ന ജീവിതാവസ്ഥകളെയുമെല്ലാം ഹൃദയസ്പർശിയായ രീതിയിൽ വരച്ചു വെയ്ക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജയസൂര്യയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നായി തന്നെ ‘വെള്ള’ത്തിലെ കഥാപാത്രത്തെ വിലയിരുത്താം. കണ്ണൂരിന്റെ പ്രാദേശിക ഭാഷയെ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട് താരം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saritha jayarurya wedding anniversary

Next Story
ശിവാജി ഗണേശന് ഒപ്പമുള്ള ഈ താരപുത്രനെ മനസിലായോ?Sivaji Ganesan, Pranav Mohanlal, Pranav Mohanlal, Pranav Mohanlal childhood photo, Pranav Mohanlal films, Pranav Mohanlal Hrudayam, ശിവാജി ഗണേശൻ, പ്രണവ് മോഹൻലാൽ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com