/indian-express-malayalam/media/media_files/2025/12/27/mohanlal-saritha-2025-12-27-21-20-46.jpg)
ചിത്രം: ഫേസ്ബുക്ക്
മോഹൻലാലിനെ നായകനാക്കി കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് 'വൃഷഭ'. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മോശം പ്രതികരണമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. അടുത്ത കാലത്തായി റിലീസിനെത്തിയ മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും കുറവ് ഓപ്പണിങ് കളക്ഷൻ കിട്ടയ ചിത്രവും വൃഷഭയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ചിത്രം തിരഞ്ഞെടുത്ത മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ടെലിവിഷൻ താരം സരിത ബാലകൃഷ്ണൻ. "ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ അദ്ദേഹം 'ഗ്രാവിറ്റി' കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് എന്തായിരിക്കും" എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സരിത ചോദിക്കുന്നത്.
Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?
സരിതയുടെ കുറിപ്പിന്റെ പൂർണരൂപം
"ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ അദ്ദേഹം 'ഗ്രാവിറ്റി' കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് എന്തായിരിക്കും! തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ വണ്ടി പോലും സ്റ്റാർട്ട് ആകുന്നില്ല, വണ്ടിക്കുപോലും താങ്ങാൻ പറ്റാത്തത്ര 'നെഗറ്റീവ് വൈബ്' ആയിരുന്നു പടത്തിന്.
Also Read: ഇന്നസെന്റ് ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
കുടുംബസമേതം ധൈര്യമായി പോകാം... പോയിട്ട് കൊടുത്ത കാശ് ഓർത്ത് എല്ലാവർക്കും കൂടി കെട്ടിപ്പിടിച്ച് കരയാം! ക്രിസ്തുമസിന് ഇത്രയും വലിയൊരു 'പണി' തന്നതിന് നന്ദി. ലാലേട്ടാ.. ഇഷ്ടമാണ്, പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി! മസ്റ്റ് വാച്ച് (If you want to cry for your money)!" സരിത സോഷ്യൽ മീഡിയയിൽ കുറിച്ചു.
Read More: 'നമ്മുടെ വീട്ടിലെ ഒരാൾ,' അല്ലേ? ഗൃഹാതുരമായ ആ ചലച്ചിത്ര യാത്ര ഇതാ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us