മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി പുറത്തിറങ്ങും. ചിത്രം ഡിസംബർ 22നാണ് റിലീസ് ചെയ്യുക. റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ജയസൂര്യയുടെ വേഷവിധാനം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ചുവന്ന കൈലിയും വി ഷേപ്പിലുളള വെളുത്ത കുര്‍ത്തയുമാണ് ഇത്തവണ ഷാജി പാപ്പന്റെ വേഷം. എന്നാല്‍ ഇതിന് പിന്നില്‍ ഭാര്യയായ സരിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ.

‘ഭാര്യയ്ക്കും നന്ദി, ആട് 2 വീണ്ടും plan ചെയ്യണു എന്ന് ഞാൻ സരിതയോട് പറഞ്ഞപ്പോ അവള് ആദ്യം പറഞ്ഞത്,, ജയാ… ഈ തവണ പാപ്പന്റെ style ഒന്ന് മാറ്റി പിടിയ്ക്കാം, എന്റെ മനസ്സിൽ പുതിയ ഒരു idea ഉണ്ടെന്നാണ്…. അങ്ങനെ പാപ്പന് വേണ്ടി തയ്യാറാക്കിയ ആ പുതിയ design ഞാൻ മിഥുനെയും, വിജയ് ബാബുവിനെയും കാണിച്ചപ്പോ അവരും സൂപ്പർ ഹാപ്പി. ഇന്ന് ആ പാപ്പന്റെ പുതിയ style മറ്റുള്ളവർക്കും ഇഷ്ടമായി എന്നറിയുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷവും, നന്ദിയും… വളരെ സ്നേഹത്തോടെ തന്നെ നിങ്ങളെ അറിയിക്കട്ടെ’, ജയസൂര്യ കുറിച്ചു.

ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. പിങ്കി ആടിനെ പിങ്കിയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നിടത്തായിരുന്നു ആട് ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗം കഥ തുടങ്ങുന്നത് എങ്ങനെയെന്ന് കാണാന്‍ ഡിസംബര്‍ 22 വരെ കാത്തിരിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook