നടി ശരണ്യ പൊൻവണ്ണന്റെ മകൾ പ്രിയദർശിനി വിവാഹിതയായി. വിഘ്നേശാണ് വരൻ. ചെന്നൈയിലെ മാനപാക്കത്തു വച്ച് നടന്ന വിവാഹ റിസപ്ഷനിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും നിരവധി സിനിമാപ്രവര്‍ത്തകരും പങ്കെടുത്തു. പ്രിയദർശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകൾ കൂടി ശരണ്യയ്ക്കുണ്ട്. സംവിധായകനും നടനുമായ പൊൻവണ്ണനാണ് ശരണ്യയുടെ ഭർത്താവ്.
1996 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘നായകൻ’ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. ശരണ്യയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രമായിരുന്നു സീനു രാമസ്വാമി സംവിധാനം ചെയ്ത ‘തെൻമേർക്ക് പറുവക്കാട്ര്’. ഉൾനാടൻ തമിഴ് ഗ്രാമങ്ങളിലെ സ്ത്രീകളുടെ പെരുമാറ്റരീതികളും സംസാരശൈലിയും ശരീരഭാഷയും അതേപടി എടുത്തണിഞ്ഞ്, ദേഷ്യവും സ്നേഹവുമെല്ലാം അനായാസേന ആവിഷ്കരിച്ച് ശരണ്യ പൊൻവണ്ണൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളിലൊന്നായിരുന്നു അത്. ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും ‘വീരായി’ ശരണ്യയ്ക്ക് നേടി കൊടുത്തു.
Read More: ശരണ്യ പൊൻവണ്ണന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ
80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്.