‘തകിട് തകിട് തകതിം, തകിട് തകിട് തകതിം, ‘തകിട് തകിട് തകതിം തകജം’…. മകൻ അനന്തകൃഷ്ണനും മകൾ അന്നപൂർണയ്ക്കുമൊപ്പം ചിരികളികളുമായി പാട്ടുപാടുകയാണ് നടിയും നർത്തകിയുമായ ശരണ്യാമോഹൻ. ഇൻസ്റ്റഗ്രാമിൽ ശരണ്യ പങ്കുവച്ച ടിക്‌ടോക് വീഡിയോ ആരുടെയും ഹൃദയം കവരും.​ അമ്മയെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും മകൻ അനന്തകൃഷ്ണൻ പാട്ടിനൊപ്പം താളം പിടിക്കുമ്പോൾ നിറചിരിയോട അമ്മയേയും ചേട്ടനെയും നോക്കിയിരിക്കുകയാണ് അന്നപൂർണ.

View this post on Instagram

A post shared by Saranya Mohan (@saranyamohanofficial) on

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിലുടെ വിശേഷങ്ങളും ടിക് ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ശരണ്യ.

View this post on Instagram

@swami_bro

A post shared by Saranya Mohan (@saranyamohanofficial) on

2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. വിവാഹശേഷം അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്.

View this post on Instagram

Paddu's expression says it all.

A post shared by Saranya Mohan (@saranyamohanofficial) on

ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ശരണ്യ നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.

Read more: പടച്ചോനെ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ!’ മമ്മൂട്ടിയുടെ ഫോട്ടോക്ക് ശരണ്യ മോഹന്റെ കിടിലൻ കമന്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook