സിനിമയിലായാലും ജീവിതത്തിലായാലും നടിമാർ സോഷ്യൽ മീഡിയയിൽ കളിയാക്കലുകൾക്ക് വിധേയരാകാറുണ്ട്. സിനിമയിൽനിന്നു വിട്ടുനിന്നാലും ഇതിനൊരു കുറവുമില്ല. നടി ശരണ്യ മോഹനാണ് ഇവരുടെ അവസാനത്തെ ഇര. വിവാഹശേഷം സിനിമയിൽനിന്നും വിട്ടുനിൽക്കുന്ന ശരണ്യ കുടുംബവുമായി ജീവിക്കുകയാണ്. അടുത്തിടെ നടി അമ്മയായിരുന്നു. പ്രവസത്തിനുപിന്നാലെ ശരണ്യ വല്ലാതെ തടിച്ചു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു.

പലരും ശരണ്യയെ കളിയാക്കി പോസ്റ്റുകളിട്ടു. ട്രോളുകൾവരെ ഉണ്ടാക്കി. ഇതിനൊക്കെ നല്ല ഉഗ്രൻ മറുപടിയാണ് ശരണ്യയുടെ ഭർത്താവ് അരവിന്ദ് കൃഷ്ണൻ നൽകിയിരിക്കുന്നത്. ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ടെന്നും എന്തായാലും എന്റെ ഭാര്യയുടെ വണ്ണം, ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ലെന്നും അരവിന്ദ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അരവിന്ദ് കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
“ചേട്ടാ ,ട്രോള് കണ്ടോ ?”
“കണ്ടു ”
“പ്രതികരിക്കുന്നില്ലേ ?”
“എന്തിനു ?”
“ഇവന്മാരോട് 4 വർത്തമാനം പറയണം ”
“ആവശ്യമില്ല സഹോ. ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ട്. എന്തായാലും എന്റെ ഭാര്യയുടെ വണ്ണം, ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല ”
“എന്നാലും ? ”
“ഒരു എന്നാലും ഇല്ല. ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ “നല്ല ” മനസുകാരും ചെയ്തിട്ടില്ല. “

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook