മലയാളത്തിന്റെ നിത്യഹരിത യൗവനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ‘ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ് മമ്മൂക്ക’ എന്നത് മമ്മൂട്ടിയുമായുള്ള എല്ലാ അഭിമുഖങ്ങളിലും മലയാളികൾ കേൾകക്കുന്നതാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു സംസാര വിഷയം.
മഞ്ഞ ഷര്‍ട്ടിട്ട് ട്രിം ചെയ്ത താടിയുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം കണ്ടാല്‍ ആരും അദ്ദേഹത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തും. ചിത്രം കണ്ട നടി ശരണ്യ മോഹനും ഒരടിപൊളി കമന്റിട്ടു. മമ്മൂക്കയുടെ ഫോട്ടോക്കൊപ്പം കമന്റും വൈറലായിരിക്കുകയാണ്.
‘എന്റെ പടച്ചോനെ, മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ‘ ഇങ്ങനെയായിരുന്നു ശരണ്യയുടെ കമന്റ്. അയ്യായിരത്തിലധികം ലൈക്കുകളാണ് ഈ കമന്റിന് ലഭിച്ചത്. കൂടാതെ ആയിരത്തോളം മറുപടിയും കമന്റിന് താഴെയായി എത്തി.
ദുല്‍ഖറിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതല്‍ ഇഷ്ടമെന്നായിരുന്നു കൂടുതൽ ആരാധകര്‍ക്കും അറിയേണ്ടത്. രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു നടിയുടെ മറുപടി. പിന്നെയും കമന്റുകള്‍ കൂടി വന്നപ്പോള്‍ മമ്മൂക്ക ആരാധകര്‍ക്ക് ഹലോ പറഞ്ഞ് താരം സ്കൂട്ടായി. ഇനി ഇവിടെ നിന്നാല്‍ തന്റെ മകന്‍ ഓടിക്കുമെന്ന് അറിയിച്ചായിരുന്നു ശരണ്യ ചർച്ചക്ക് വിരാമമിട്ടത്.