നടി ശരണ്യ പൊൻവണ്ണന്റെ മകൾ പ്രിയദർശിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
Read More: അമ്മ പറഞ്ഞത് കേള്‍ക്കാത്ത കുട്ടി അമ്മ പോയപ്പോള്‍ ചെയ്തത്: ശരണ്യയുടെ ജീവിത കഥ
വിവാഹ തീയതി സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. അധികം വൈകാതെ വിവാഹ തീയതി കുടുംബം പുറത്തുവിട്ടേക്കും. പ്രിയദർശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകൾ കൂടി ശരണ്യയ്ക്കുണ്ട്. സംവിധായകനും നടനുമായ പൊൻവണ്ണനാണ് ശരണ്യയുടെ ഭർത്താവ്.
View this post on Instagram
View this post on Instagram
1996 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘നായകൻ’ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. ശരണ്യയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രമായിരുന്നു സീനു രാമസ്വാമി സംവിധാനം ചെയ്ത ‘തെൻമേർക്ക് പറുവക്കാട്ര്’. ഉൾനാടൻ തമിഴ് ഗ്രാമങ്ങളിലെ സ്ത്രീകളുടെ പെരുമാറ്റരീതികളും സംസാരശൈലിയും ശരീരഭാഷയും അതേപടി എടുത്തണിഞ്ഞ്, ദേഷ്യവും സ്നേഹവുമെല്ലാം അനായാസേന ആവിഷ്കരിച്ച് ശരണ്യ പൊൻവണ്ണൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രങ്ങളിലൊന്നായിരുന്നു അത്. ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും ‘വീരായി’ ശരണ്യയ്ക്ക് നേടി കൊടുത്തു.
Read More: തമിഴ് നായകന്മാരുടെ അമ്മ, ഇപ്പോള്‍ ടൊവിനോയുടേയും: ശരണ്യ പൊന്‍വണ്ണന്‍ അഭിമുഖം
80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook