scorecardresearch

ദളപതിയേയും പ്രഭാസിനെയും പിന്നിലാക്കി സാറ അർജുൻ; ഐഎംഡിബി പട്ടികയിൽ ഒന്നാമത്

ഐഎംഡിബി പട്ടികയിൽ വിജയ് എട്ടാം സ്ഥാനത്താണ്,  പ്രഭാസ് 19-ാം സ്ഥാനത്തും. മലയാളത്തിൽ നിന്ന് ദിൻജിത്ത് അയ്യത്താൻ 27-ാം സ്ഥാനത്തും, നിവിൻ 30-ാം സ്ഥാനത്തുമുണ്ട്

ഐഎംഡിബി പട്ടികയിൽ വിജയ് എട്ടാം സ്ഥാനത്താണ്,  പ്രഭാസ് 19-ാം സ്ഥാനത്തും. മലയാളത്തിൽ നിന്ന് ദിൻജിത്ത് അയ്യത്താൻ 27-ാം സ്ഥാനത്തും, നിവിൻ 30-ാം സ്ഥാനത്തുമുണ്ട്

author-image
Entertainment Desk
New Update
Sara Arjun

ഐഎംഡിബിയുടെ (IMDb) ഏറ്റവും പുതിയ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാമതെത്തി നടി സാറ അർജുൻ. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ വിജയ്, പ്രഭാസ് എന്നിവരെയും യുവതാരം അഗസ്ത്യ നന്ദയെയും പിന്നിലാക്കിയാണ് സാറ ഈ നേട്ടം കൈവരിച്ചത്.

Advertisment

Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വമ്പൻ വിജയമാണ് സാറയെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. സമീപകാലത്ത് ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി 'ധുരന്ധർ' മാറിയിരുന്നു. 

അതേസമയം, ഐഎംഡിബി പട്ടികയിൽ വിജയ് എട്ടാം സ്ഥാനത്താണ്,  പ്രഭാസ് 19-ാം സ്ഥാനത്തും. മലയാളത്തിൽ നിന്ന് ദിൻജിത്ത് അയ്യത്താൻ 27-ാം സ്ഥാനത്തും, നിവിൻ 30-ാം സ്ഥാനത്തുമുണ്ട്. 

Also Read: കുടുംബമില്ലെന്നോ? മഞ്ജുവിന് ഞങ്ങളുണ്ട്,  തകർത്തൂ മുന്നേറൂ പെണ്ണേ: ശോഭന

രൺവീർ സിങ്ങിനെ പ്രധാന കഥാപാത്രമാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധർ. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ അലി മസാരി എന്ന റോ (RAW) ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ഐഎസ്ഐയുടെ (ISI) കുത്സിത നീക്കങ്ങളെ തകർക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ഹംസ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. 

Also Read: നാഷണൽ ക്രഷ് മാത്രമല്ല; കുടകിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്നതും രശ്മിക തന്നെ

രൺവീർ സിംഗ്, അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Also Read: 300 രൂപയുമായി വീടുവിട്ടിറങ്ങി, ജീവിക്കാനായി ചായ വിറ്റു;  ഇന്ന് 4000 കോടി ബജറ്റ് ചിത്രത്തിന്റെ സഹനിർമ്മാതാവ്

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: