സാറ അലിഖാന്റെ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ രണ്ടു സാറ ഉണ്ടായിരുന്നോ എന്ന് ആരാധകർക്ക് സംശയം തോന്നുക സ്വാഭാവികമാണ്. കാരണം ഇപ്പോഴത്തെ രൂപത്തിൽ നിന്നും ഇരട്ടിയിലേറെ ശരീരഭാരമുണ്ടായിരുന്നു പഴയ സാറയ്ക്ക്. ഡയറ്റിലൂടെയും വ്യായാമത്തിലെയും ‘ഫാറ്റിൽ നിന്നും ഫിറ്റി’ലേക്ക് എത്തിയ സാറയുടെ പരിണാമം ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ, തന്റെ പരിണാമകഥയുടെ ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ വീണ്ടും അത്ഭുപ്പെടുത്തുകയാണ് സാറ.

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുൻപുള്ള സാറയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. അമ്മ അമൃതയ്ക്കും സഹോദരൻ ഇബ്രാഹിമിനുമൊപ്പമാണ് രണ്ടുചിത്രങ്ങളിലും സാറ. ആദ്യത്തെ ചിത്രത്തിൽ ഉള്ളത് ഒറ്റനോട്ടത്തിൽ സാറ തന്നെയോ എന്ന് സംശയം തോന്നാം.

96 കിലോയോളമായിരുന്നു സാറയുടെ ശരീരഭാരം. സിനിമയിലെത്തും മുൻപ് ശരീരഭാരം കുറച്ചാണ് സാറാ ആദ്യം വാർത്തകളിൽ താരമായത്. ഇപ്പോൾ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന സാറ തന്റെ വർക്ക് ഔട്ട് വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നമ്രത പുരോഹിത് എന്ന തന്റെ ട്രെയിനർക്കാണ് സാറ ഇപ്പോഴത്തെ രൂപത്തിൽ എത്തിയതിനുള്ള മുഴുവൻ ക്രെഡിറ്റും നൽകുന്നത്. 46 കിലോയോളമാണ് സാറ തന്റെ​ ശരീരഭാരം കുറച്ചത്.

ഇംതിയാസ് അലിയുടെ ‘ലവ് ആജ് കൽ’ ആണ് സാറായുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഇതിനു പുറമേ വരുൺ ധവാൻ നായകനാവുന്ന ‘കൂലി നമ്പർ 1’ റീമേക്കിലും അഭിനയിക്കാൻ സാറ കരാറൊപ്പിട്ടിട്ടുണ്ട്.

Read more: ഇത് ബെസ്റ്റാ! സാറ അലി ഖാൻ കുടിക്കുന്നത് മലയാളികൾക്ക് ഇഷ്‌ടപ്പെട്ട പാനീയം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook