ബോളിവുഡിലെ യുവനായികമാരിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാറ. സെയ്ഫ് അലി ഖാന്റെയും ആദ്യഭാര്യ അമൃത സിങ്ങിന്റെയും മകളായ സാറായ്ക്ക് ഏറെ ആരാധകരുമുണ്ട്. സുഹൃത്തിനൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുന്ന സാറായുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഒരു ബ്രേക്ക് എടുത്താണ് ഈ ഇരുപത്തിനാലുകാരിയുടെ ശ്രീലങ്കൻ യാത്ര. പൂളിലും ബീച്ചിലുമൊക്കെയായി ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സാറാ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരിക്കുന്നത്. ‘ലേഡി ഇൻ ലങ്ക’ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.

കഴിഞ്ഞ വർഷം ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് സാറ എത്തിയത്. പിന്നീട് ‘സിംബ’ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി. വെറും രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.

സിനിമയിലെത്തും മുൻപ് ശരീരഭാരം കുറച്ചാണ് സാറാ ആദ്യം വാർത്തകളിൽ താരമായത്. 96 കിലോയോളം ശരീരഭാരമുണ്ടായിരുന്ന സാറായുടെ മേക്ക് ഓവർ ആരെയും ഞെട്ടിക്കുന്നതാണ്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു പഴയ ചിത്രം സാറാ പങ്കുവച്ചപ്പോൾ അത്ഭുതത്തോടെയാണ് ആരാധകർ ചിത്രം ഏറ്റെടുത്തത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്. ഇരട്ടിയിലേറെ ശരീരഭാരം കുറച്ച് ‘ഫാറ്റില്‍ നിന്നും ഫിറ്റിലേക്കുള്ള’ സാറയുടെ യാത്രയെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

View this post on Instagram

Throw to when I couldn’t be thrown #beautyinblack

A post shared by Sara Ali Khan (@saraalikhan95) on

Read more: അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി വിട്ടത് അമ്മയെന്ന് സാറാ അലി ഖാൻ

View this post on Instagram

Sprinkling some fairy dust with @tbz1864

A post shared by Sara Ali Khan (@saraalikhan95) on

ഇംതിയാസ് അലിയുടെ ആജ് കൽ ആണ് സാറായുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Read more: ഞാൻ കരീനയുടെ ആരാധിക: സാറാ അലി ഖാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook