മാലിദ്വീപിലെ വെക്കേഷൻ കഴിഞ്ഞ് അടുത്തിടെയാണ് സാറ അലി ഖാൻ ഇന്ത്യയിൽ മടങ്ങി എത്തിയത്. മാലിദ്വീപിലെ വെക്കേഷൻ സമയത്ത് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ സാറ ആരാധകരുമായി പങ്കുവച്ചിരുന്നു. മാലിദ്വീപിലെ ആ മനോഹര ദിനങ്ങൾ വീണ്ടും ഓർത്തെടുക്കുകയാണ് താരം.
വെക്കേഷൻ സമയത്ത് എടുത്ത സ്വിംസ്യൂട്ടിലുളള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാറ. ബ്ലൂ സ്വിംസ്യൂട്ട് ധരിച്ച് കടലിനെ നോക്കി നിൽക്കുന്ന സാറയെയാണ് വീഡിയോയിൽ കാണാനാവുക.
ഏതാനും ദിവസം മുൻപ് ഓറഞ്ച്-പിങ്ക് ബിക്കിനിയിലുളള ചിത്രങ്ങൾ സാറ പോസ്റ്റ് ചെയ്തിരുന്നു. ഇതും മാലിദ്വീപ് വെക്കേഷനിടയിൽ പകർത്തിയ ചിത്രങ്ങളായിരുന്നു.
ആനന്ദ് എൽ.റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സാറ അടുത്തതായി വേഷമിടുന്നത്. അക്ഷയ് കുമാർ, ധനുഷ് എന്നിവരാണ് ചിത്രത്തിൽ സാറയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More: സീതയാവാൻ 12 കോടി പ്രതിഫലം?; കരീന കപൂർ വ്യക്തമാക്കുന്നു