ക്രിസ്മസ് ആഘോഷത്തിനുപിന്നാലെ വെക്കേഷനായി മാലിദ്വീപിലേക്ക് പറന്നിരിക്കുകയാണ് സാറ അലി ഖാൻ. തന്റെ ഉറ്റ സുഹൃത്ത് കമ്യ അറോറയ്ക്കൊപ്പമാണ് സാറയുടെ വെക്കേഷൻ ആഘോഷം. ഇൻസ്റ്റഗ്രാമിൽ തന്റെ വെക്കേഷൻ ചിത്രങ്ങൾ സാറ പങ്കുവച്ചിട്ടുണ്ട്.
Read Also: മകൾക്കു വേണ്ടി സാന്റയുടെ വേഷം കെട്ടി പ്രശസ്ത താരം
ഹൗസ് ബോട്ടിൽനിന്നുളളതും പൂളിൽനിന്നുളളതുമായ ചിത്രങ്ങളാണ് സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുളളത്. സുഹൃത്ത് കമ്യയ്ക്കൊപ്പമുളള ഫൊട്ടോയും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സാറ പോസ്റ്റ് ചെയ്ത ശ്രീലങ്കൻ വെക്കേഷൻ ഫൊട്ടോകളെ ഓർമിപ്പിക്കുന്നതാണ് പുതിയവയും.
ഇത്തവണത്തെ ക്രിസ്മസ് പിതാവ് സെയ്ഫ് അലി ഖാന്റെ വീട്ടിലാണ് സാറയും സഹോദരൻ ഇബ്രാഹിമും ആഘോഷിച്ചത്. ഇരുവരും ഒന്നിച്ചുളള രസകരമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലിയ ഭട്ട്, രൺബീർ കപൂർ, മലൈക അറോറ, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും സെയ്ഫിന്റെ വീട്ടിലെ ക്രിസ്മസ് പാർട്ടിക്കെത്തി.
വരുൺ ധവാൻ നായകനാവുന്ന കൂലി നമ്പർ 1 ആണ് സാറയുടെ അടുത്ത സിനിമ. ഇംതിയാസ് അലിയുടെ ലൗ ആജ് കൽ 2 സിനിമയിലും സാറയുണ്ട്.