ബോളിവുഡിലെ പുതിയ താരമാണ് സാറ അലിഖാൻ. ഓരോ ദിനം കഴിയുംന്തോറും ആരാധകരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ് ഈ താരപുത്രിയ്‌ക്ക്. സിനിമയിലും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ് സാറ. സുശാന്ത് സിംങ്ങ് രാജ്പൂത്തിന്റെ നായികയായിട്ടായിരിക്കും സാറയുടെ സിനിമാ പ്രവേശനം എന്നാണറിയുന്നത്.

കരൺ ജോഹറിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സാറയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമാ അരങ്ങേറ്റത്തോടൊപ്പം ഗോസിപ്പുകളും സാറയുടെ പേരിൽ വരുന്നുണ്ട്. അനിൽ കപൂറിന്റെ മകൻ ഹർഷവർദ്ധനും സാറയും തമ്മിൽ പ്രണയത്തിലാണെന്നാണ് സിനിമാ ലോകത്തെ പുതിയ സംസാരം. ഒന്നിച്ച് ഡിന്നറിനെത്തിയ ഇരുവരും ക്യാമറക്കണ്ണിൽ പെടുകയും ചെയ്‌തു. എന്നാൽ ഗോസിപ്പുകളെ കുറിച്ച് ഇതുവരെ സാറയും ഹർഷവർദ്ധനും പ്രതികരിച്ചിട്ടില്ല.
sara ali khan

sara ali khan

sara ali khan

sara ali khan

സെയ്‌ഫ് അലിഖാന്റെയും അമൃത സിംങ്ങിന്റെയും മകളാണ് സാറ. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാറ ആദ്യമായി അഭിനയിക്കുമെന്നാണറിയുന്നത്. കേദാർനാഥ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ