ബോളിവുഡിലെ സൂപ്പർ താരങ്ങളാണ് സാറ അലിഖാനും, ജാൻവി കപൂറും. രണ്ടു പേർക്കും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ഇപ്പോഴിതാ സാറയും ജാൻവിയും കേദാർനാഥ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്.
കേദാർനാഥ് ക്ഷേത്ര സന്ദർശനത്തിനിടെ ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാനും സാറയും ജാൻവിയും മടിച്ചില്ല. ”ഇതിനെ സംസ്കാരം എന്ന് വിളിക്കുന്നു.നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് വളരെ നല്ലൊരുകാര്യമാണ്.രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവരിപ്പോൾ കേദാർനാഥിലാണ് ”. എന്ന അടികുറിപ്പാണ് ആരാധകർ ചിത്രങ്ങൾ ഷെയർ ചെയ്തത്.
ചില ഫോട്ടോകളിൽ, സാറ ഒരു പർപ്പിൾ ബോംബർ ജാക്കറ്റ് ധരിച്ചിരിക്കുന്നു, ചാരനിറത്തിലുള്ള ഇയർ മഫ്ലറുകളും.
മറുവശത്ത്, ജാൻവി മഫ്ളറിനൊപ്പം തിളങ്ങുന്ന വെള്ളി ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്.
രൺവീർ സിങ്ങിനൊപ്പം ദ ബിഗ് പിക്ചറിൽ അഭിനയിച്ചതു മുതൽ സാറാ അലി ഖാനും ജാൻവി കപൂറും നല്ല സൗഹൃദത്തിലാണ്.
വരുൺ ധവാനൊപ്പം കൂലി നമ്പർ 1 എന്ന ചിത്രത്തിലാണ് സാറ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അഭിനയിച്ച അത്രംഗി റേ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സാറ.
അതേസമയം ജാൻവിയ്ക്ക് ഗുഡ് ലക്ക് ജെറി, തഖ്ത്, ദോസ്താന 2 എന്നിവ അണിയറയിലുണ്ട്.
2013-ലെ ഉത്തരാഖണ്ഡിലെ പ്രളയത്തെക്കുറിച്ച് പ്രതിപാദിച്ച കേദാർനാഥ് ആയിരുന്നു സാറയുടെ അരങ്ങേറ്റ ചിത്രം. സുശാന്ത് സിംഗ് രജ്പുത് ആയിരുന്നു ചിത്രത്തിൽ സാറയുടെ നായകൻ.