scorecardresearch

ആളെ പിടിക്കാന്‍ പറ്റിയ ‘കഥയില്ല’, റിയാലിറ്റി ഷോയില്‍ നിന്നും ഒഴിവാക്കി; ഇന്ന് ബോളിവുഡിലെ താരോദയം

”അതെന്ന തളര്‍ത്തി. സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഇതെനിക്ക് പറ്റിയ പണിയല്ലെന്ന് വരെ കരുതി” സാനിയ ഓര്‍മ്മിക്കുന്നു. പിന്നീട് ആമിന്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍ സ്റ്റാറില്‍ സെക്‌സി ബലിയെ എന്ന ഗാനം കോറിയോഗ്രാഫ് ചെയ്ത് സാനിയയായിരുന്നു.

ആളെ പിടിക്കാന്‍ പറ്റിയ ‘കഥയില്ല’, റിയാലിറ്റി ഷോയില്‍ നിന്നും ഒഴിവാക്കി; ഇന്ന് ബോളിവുഡിലെ താരോദയം

മുംബൈ: ദംഗലിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയും പട്ടാക്ക, ബദായ് ഹോ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ അടയാളപ്പെടുത്തുകയും ചെയ്ത താരമാണ് സാനിയ മല്‍ഹോത്ര. അഭിനയമികവിലൂടെ എന്ന പോലെ തന്നെ തന്റെ നൃത്തമികവു കൊണ്ടും ആരാധകരെ സൃഷ്ടിക്കാന്‍ സാനിയക്ക് സാധിച്ചിട്ടുണ്ട്. സാനിയയുടെ നൃത്തമികവ് വേണ്ടത്ര പുറത്തെടുക്കാന്‍ സാധിക്കുന്നതായിരുന്നില്ല ഇതുവരെ ചെയ്ത സിനിമകളെന്ന് താരത്തിന്റെ ഇന്‍സ്റ്റ വീഡിയോകളും മറ്റും പറയുന്നത്.

തന്റെ നൃത്ത ജീവിതത്തെ കുറിച്ച് സാനിയ നടത്തിയ വെളിപ്പെടുത്തല്‍ ഇന്ന് സിനിമാ ലോകത്തും ചര്‍ച്ചയാവുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം തനിക്ക് നൃത്തത്തോടുള്ള സ്‌നേഹത്തെ കുറിച്ച് മനസ് തുറന്നത്. അഭിനേതാവും മുമ്പ് സാനിയയുടെ മനസില്‍ കടന്നു കൂടിയതായിരുന്നു ലോകം അറിയുന്ന നര്‍ത്തകയാവുക എന്ന മോഹം. ഇതിനായി താരം റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ തന്റെ ‘കഥ’യ്ക്ക് സെന്റിമെന്റല്‍ വാല്യൂ ഇല്ലെന്ന് പറഞ്ഞ പ്രശസ്തമായൊരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കിയ കഥയാണ് സാനിയ തുറന്നു പറഞ്ഞിരിക്കുന്നത്.

”ഡാന്‍സ് എന്റെ ആത്മാവാണ്. അഭിനേത്രിയാവണമെന്ന ആഗ്രഹത്തോളം തന്നെ. പണ്ട് ഇതിനെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. കേള്‍ക്കുന്നവര്‍ കളിയാക്കുമെന്ന് കരുതി. അന്ന് കണ്ട വഴിയായിരുന്നു ഡാന്‍സിലൂടെ സിനിമയിലെത്തുക എന്നത്. ഇതിന് വേണ്ടിയാണ് ഡാന്‍സ് ഇന്ത്യ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നത്. എന്റെ ഡാന്‍സ് അവര്‍ക്കെല്ലാം ഇഷ്ടമായി. എന്നാല്‍ എനിക്ക് മതിയായ, ആളെ പിടിക്കാനുള്ള കഥയില്ലെന്ന് പറഞ്ഞ് അവരെന്ന പുറത്താക്കുകയായിരുന്നു” സാനിയ പറയുന്നു. സി ടിവിയെ പ്രശ്‌സതമായ ഡാന്‍സ് ഷോയാണ് ഡാന്‍സ് ഇന്ത്യ ഡാന്‍സ്. ഇന്ന് ഇന്ത്യയിലെ പ്രശസ്തരായ മിക്ക ഡാന്‍സര്‍മാരും ഈ ഷോയിലൂടെ എത്തിയവരാണ്.

Read Also:വെളളിത്തിരയില്‍ ഒരു അപൂര്‍വ്വ പ്രണയകഥ; ‘ഫോട്ടോഗ്രാഫ്’ ട്രെയിലര്‍ പുറത്തിറങ്ങി

”പക്ഷെ അതെന്ന തളര്‍ത്തി. സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഇതെനിക്ക് പറ്റിയ പണിയല്ലെന്ന് വരെ കരുതി” സാനിയ ഓര്‍മ്മിക്കുന്നു. പിന്നീട് ആമിന്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍ സ്റ്റാറില്‍ സെക്‌സി ബലിയെ എന്ന ഗാനം കോറിയോഗ്രാഫ് ചെയ്ത് സാനിയയായിരുന്നു. തന്നെ സംശയിച്ചവര്‍ക്കും തള്ളിപ്പറഞ്ഞവര്‍ക്കുമുള്ള സാനിയയുടെ മറുപടിയായിരുന്നു അത്.

View this post on Instagram

☺️ Repost from @officialhumansofbombay using @RepostRegramApp – “I was that kid who danced at every wedding. I didn’t need any kind of incentive–just music! My parents would take me to all the family weddings, because they knew I’d dance my heart out. I loved it so much! I even danced in competitions & when I got to college I was a part of the Choreography Society. We’d spend 8 hours dancing every day! I was so passionate–but my real dream was to act. I never revealed this to anyone back home. I thought I’d be laughed at or ridiculed. After all, it’s a big dream. But I thought maybe, I could get to acting through dancing! So I applied for Dance India Dance & got to the top 100. But I got rejected because my backstory wasn’t strong. That’s when I thought maybe I wasn’t meant to perform at all. That show may have rejected me, but it’s what got me to Bombay. I owed it to myself to at least try. So I told my dad about acting. To my surprise, he was supportive! So I began auditioning. But it was hard–I lived with 6 roommates & there were days when they’d all go out to work & I’d be sitting at home. It was demotivating & I often felt like leaving. But I reminded myself of my dream to perform. Slowly, I learnt the ropes of the business, got in touch with casting directors & acted in ads. There were still months when I didn’t get a call back, & I worried about my dwindling bank balance. But I kept going & ended up doing 10 ads in a year! I built my self-esteem & promised to never doubt myself. Eventually, I got my first audition–Dangal! I remember, I was against 30 other girls, but I just knew I’d be selected. Someone was taking a BTS video & I remember telling her, ‘I’m pakka in this film!’ I was that confident! And I got the role! I’ll never forget that feeling that everything had finally been worth it. I’d loved performing ever since I was a kid & now here I was–on the big screen. Ever since, I’ve relished every single role I’ve done. While I don’t doubt myself anymore, I know I’m still learning. Nobody’s perfect, but that doesn’t mean you can’t try! This is just the beginning, there’s much more to do. But I’ve got my dancing shoes & boxing gloves on–I’m ready!”

A post shared by Sanya Malhotra (@sanyamalhotra_) on

എന്നാല്‍ അന്നത്തെ സംഭവത്തില്‍ തളര്‍ന്ന് മടങ്ങാന്‍ സാനിയ കൂട്ടാക്കിയില്ല. മുംബൈയില്‍ തന്നെ തുടരാനും അവസരങ്ങള്‍ തേടാനും സാനിയ തീരുമാനിച്ചു.”ഞാന്‍ ഓഡിഷനുകള്‍ തേടിയിറങ്ങി. പക്ഷെ അത് കഠിനമായിരുന്നു. പലപ്പോഴും നിര്‍ത്തി പോകാന്‍ തോന്നി. പതിയെ കാര്യങ്ങളൊക്കെ പഠിച്ചു. കാസ്റ്റിങ് ഡയറക്ടറുമാരുമായി ബന്ധം സ്ഥാപിച്ചു. പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു. ഒരു വര്‍ഷം 10 പരസ്യത്തില്‍ വരെ അഭിനയിച്ചു.” താരം കൂട്ടിച്ചേര്‍ത്തു.

”അങ്ങനെ ആത്മവിശ്വാസമുണ്ടാക്കി എടുക്കുകയായിരുന്നു. ഇനി എന്നെ തന്നെ സംശയിക്കില്ലെന്ന് ഉറപ്പിച്ചു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ദംഗലിന്റെ ഓഡിഷനില്‍ എത്തി” താരം പറയുന്നു. ദംഗലില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച മഹാവീര്‍ സിങിന്റെ രണ്ട് മക്കളില്‍ ഒരാളായിരുന്നു സാനിയ. പ്രശസ്ത ഗുസ്തി താര കുടുംബമായ ഫോഘട്ട് ഫാമിലിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗല്‍. ഗീതയും ബബിതയുമായി ചിത്രത്തിലെത്തിയത സാനിയയും സനയുമായിരുന്നു.

ദംഗലില്‍ സാനിയയേക്കാള്‍ പ്രധാന്യം സനയുടെ കഥാപാത്രത്തിനായിരുന്നു. എന്നാല്‍ തന്റെ കഴിവ് രേഖപ്പെടുത്താന്‍ സാനിയക്ക് സാധിച്ചു. പിന്നീട് വിശാല്‍ ഭരദ്വാജിന്റെ പട്ടാക്കയിലൂടെ സാനിയ വീണ്ടും ശ്രദ്ധ നേടി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബദായി ഹോ 2019 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. നവാസുദ്ദീന്‍ സിദ്ധിഖിയോടൊപ്പമുള്ള ഫോട്ടോഗ്രാഫാണ് സാനിയയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഫിലിം ഫെസ്റ്റിവുകളില്‍ മികച്ച അഭിപ്രായം ലഭിച്ചിട്ടുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sanya malhotra when she got rejected from dance india dance