ബാലതാരമായെത്തി മലയാളികളുടെ സ്നേഹം പിടിച്ചു പറ്റിയ താരമാണ് സനുഷ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ സനുഷ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ പഠനത്തിലാണ് സനുഷ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സനുഷയുടെ ചിത്രങ്ങൾക്ക് നിരവധി ആരാധകരുണ്ട്.
സനുഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് കമന്റുകളുടെ ബഹളമാണ്. ”മാട്രിമൊണിയിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!! ഇതൊരു തമാശ മാത്രം!!! കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട”, ഇതായിരുന്നു തന്റെ ഫോട്ടോയ്ക്ക് ഒപ്പം സനുഷ കുറിച്ചത്. ഫോട്ടോയിൽ തന്റെ അച്ഛനെയും അമ്മയെയും സനുഷ് ടാഗ് ചെയ്തിട്ടുണ്ട്.
സനുഷയുടെ ഫോട്ടോ കണ്ട് നിരവധി പേരാണ് താരത്തിന് വിവാഹ അഭ്യർത്ഥനയുമായി എത്തിയത്. എന്നെ വിവാഹം ചെയ്യാമോയെന്നും എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
എന്തായാലും സനുഷയുടെ ഫോട്ടോ കണ്ട് ആരും താരത്തിന്റെ വിവാഹം മോഹിക്കേണ്ട. വിവാഹം ഉടനില്ലെന്ന് സനുഷ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.