scorecardresearch

വിപിൻ ദാസ്-പൃഥ്വിരാജ് ചിത്രം 'സന്തോഷ് ട്രോഫി': ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വിപിൻ ദാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ 'സന്തോഷ് ട്രോഫി' വരുന്നു. 60 പുതുമുഖങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ ആവേശകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വിപിൻ ദാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ 'സന്തോഷ് ട്രോഫി' വരുന്നു. 60 പുതുമുഖങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ ആവേശകരമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

author-image
Entertainment Desk
New Update
Santhosh Trophy First Look Poster FI

സന്തോഷ് ട്രോഫി ഫസ്റ്റ് ലുക്ക് പോസ്റ്റർ

'ഗുരുവായൂരമ്പലനടയിലി'ന് ശേഷം പൃഥ്വിരാജുമായി വീണ്ടുമൊരു ചിത്രം ചെയ്യുമെന്ന്  വിപിൻ ദാസിൻ്റെ വാക്ക് വെറുതെ ആയിരുന്നില്ല. കഴിഞ്ഞ വർഷം പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ ചിത്രം 'സന്തോഷ് ട്രോഫി' പ്രഖ്യാപിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Advertisment

നീണ്ട ഇടവേളക്കു ശേഷമാണ് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒന്നിക്കുന്നത്.  2022ൽ പുറത്തിറങ്ങിയ 'ഗോൾഡ്' ആണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. 'ഡ്രൈവിങ് ലൈസൻസ്', 'ജനഗണമന', 'കടുവ' എന്നീ  ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതായി പുറത്തിറങ്ങിയ ഹിറ്റുകളാണ്. ഇപ്പോഴിതാ സന്തോഷ് ട്രോഫിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ്റാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. 

Also Read: എന്തൊരു ക്യൂട്ടാണ്, ഇത്രയും സത്യസന്ധമായ സ്പീച്ച് കേട്ടിട്ടില്ല; ബേസിലിന്റെ പ്രസംഗത്തിന് കയ്യടിച്ച് വിക്കി കൗശലും ബോളിവുഡ് താരങ്ങളും, വീഡിയോ

Advertisment

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളാണ് ഈ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തുന്നുണ്ട്. അങ്കിത് മേനോനാണ് ചിത്രത്തിൻ്റെ സംഗീതം. 

Also Read: ഇത്രയും സുന്ദരിയായി കുഞ്ഞാറ്റയെ കാണുന്നത് ഇതാദ്യം; ചിത്രങ്ങൾ വിന്റേജ് ഉർവശിയെ ഓർമിപ്പിക്കുന്നുവെന്ന് ആരാധകർ

ജസ്റ്റിൻ സ്റ്റീഫനാണ് കോ പ്രൊഡ്യൂസർ, അരവിന്ദ് പുതുശ്ശേരി ഡിഒപി, ജോൺകുട്ടി എഡിറ്റർ, സന്തോഷ് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ് എന്നിവരാണ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോദരൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ, കോസ്റ്റ്യൂം അശ്വതി ജയകുമാർ, സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ അരുൺ എസ് മണി, മേക്കപ്പ് സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിവൻ അബുദൾ ബഷീർ, അസോസിയേറ്റ് ഡയറക്ടർ രോഹിത് ജിആർ, അമിതാഭ് പണിക്കർ എന്നിവരാണ്. ബബിൻ ബാബു അഡ്മിനിസ്റ്റ്രേഷൻ ആൻ്റ്  ഡിസ്റ്റ്രിബ്യൂഷൻ ഹെഡ്, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാഷൻ, കാസ്റ്റിങ് ഡയറക്ചർ രാജേഷ് നാരായണൻ, മാർക്കറ്റിങ് സൗത്ത് ഫ്രെയിം എൻ്റർടൈയ്ൻമെൻ്റ്സ്, ടൈറ്റിൽ ഡീസൈൻ ഡ്രിപ്പ് വേവ് കളക്ടീവ് എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ.  

Also Read: സ്വപ്നമോ യാഥാർത്ഥ്യമോ? നിഗൂഢതകളുടെ ചുരുളഴിക്കുന്ന സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ, റിവ്യൂ

മെയ്യില്‍ ആയിരുന്നു ഗുരുവായൂരമ്പല നടയില്‍ റിലീസ് ചെയ്തത്. ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. അനശ്വര രാജൻ, നിഖില വിമല്‍, സാഫ്, രേഖ, അരവിന്ദ് ആകാഷ്, ഇര്‍ഷാദ്, ഉഷാ ചന്ദ്രബാബു, അഖില്‍, അശ്വിൻ വിജയൻ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.   

Read More: പരീക്ഷണചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഹൈ സമ്മാനിക്കും ഈ കിറുക്കൻ പടം; ‘മസ്തിഷക മരണം’ റിവ്യൂ

Film Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: