സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് മഞ്ജു വാര്യര്‍. കഴിവുറ്റ സിനിമാ പ്രവര്‍ത്തകരായ ഇരുവരും കാലങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും . ഹരിപ്പാട് ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങള്‍ സന്തോഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.
Jack and Jill pic.twitter.com/mC5rHSXKat
— SantoshSivanASC. ISC (@santoshsivan) November 5, 2018
മഞ്ജു വാര്യരെക്കൂടാതെ കാളിദാസ് ജയറാം, സൗബിൻ, അജു വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സന്തോഷ് ശിവനുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് തന്റെ സ്വപ്നസാക്ഷാത്കാരമാണ് എന്ന് കാളിദാസ് ജയറാം പറഞ്ഞു.
Jack n Jill !!!
A @santoshsivan sir movie !!! pic.twitter.com/RFrn6ZrtKM— Aju Varghese (@AjuVarghesee) October 29, 2018
ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. ചിത്രം ഒക്ടോബർ 29ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിച്ചു. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
സന്തോഷ് ശിവനും, മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്‌ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.
വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ബിഗ്ബജറ്റ് ചിത്രത്തിനു മുൻപ് ഇത് ചെയ്തു തീർക്കാനാണ് ആലോചന. ‘അനന്തഭദ്രം’ (2005), ‘ഉറുമി’ (2011) എന്നീ സിനിമകളുടെ സാങ്കേതിക പരിപൂർണ്ണതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നും ചർച്ചകൾ നടക്കുകയാണ്. അവയൊക്കെ പ്രേക്ഷകരിൽ ഉണ്ടാക്കിയ ചലനം വളരെ വലുതാണ്.
നിലവിൽ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ നായക വേഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാളിദാസ് ജയറാമിനെ സംബന്ധിച്ച് മികച്ച ഒരു അവസരമാണ് സന്തോഷ് ശിവൻ ചിത്രത്തിലേത്. ആഷിക് അബുവിന്റെ ‘വൈറസ്’ ഉൾപ്പെടെ ഒരു പിടി ഗംഭീര ചിത്രങ്ങൾ തന്റെ കരിയർ ബാഗിലുണ്ടെങ്കിലും, ഒരു സന്തോഷ് ശിവൻ ചിത്രത്തിന് എത്രത്തോളം ലോകശ്രദ്ധ കിട്ടുമെന്നതും കാളിദാസ് ജയറാമിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. മഞ്ജു വാര്യരോടും, കാളിദാസ് ജയറാമിനോടൊമൊപ്പം ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് ചിത്രത്തിൽ സൗബിൻ ഷാഹിർ ചെയ്യുന്നത്. സൗബിന്റെ കരിയർ ബെസ്റ്റ് തന്നെയാകും പ്രസ്തുത സന്തോഷ് ശിവൻ ചിത്രം.