സിനിമയില്‍ മാന്ത്രികത സൃഷ്ടിച്ച മണിരത്നം-സന്തോഷ്‌ ശിവന്‍ കൂട്ടുകെട്ടില്‍ പുതിയ സിനിമ ഒരുങ്ങുകയാണ്. ‘ചെക്ക ചിവന്ത വാനം’ (ചുവന്നു തുടുത്ത ആകാശം) എന്നാണ് സിനിമയുടെ പേര്. സിമ്പു, അരവിന്ദ് സ്വാമി, അരുണ്‍ വിജയ്‌, വിജയ്‌ സേതുപതി, ജ്യോതിക, ഐശ്വര്യാ രാജേഷ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ സന്തോഷ്‌ ശിവന്‍റെ ക്യാമറയില്‍ പലപ്പോഴായി പതിഞ്ഞ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലാണ് സന്തോഷ് ശിവന്‍ ഈ സ്റ്റില്‍സ് ചിത്രീകരിച്ചിരിക്കുന്നത്.

Aishwarya Rajesh

ഐശ്വര്യാ രാജേഷ്

Arun Vijay

അരുണ്‍ വിജയ്‌

ജ്യോതിക

Maniratnam

മണിരത്നം

സന്തോഷ് ശിവന്‍

Shooting Still 2

അരവിന്ദ് സ്വാമി, ചിലമ്പരസന്‍, അരുണ്‍

Actor Siva

ശിവ

Simbu

ചിലമ്പരസന്‍

Vijay Sethupathi

വിജയ്‌ സേതുപതി

കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ‘കാട്രു വെളിയിടൈ’ എന്ന ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തിയത് അതിഥി റാവു ഹൈദരിയായിരുന്നു.

മലയാള നടന്‍ അപ്പാനി ശരത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വില്ലന്‍ കഥാപാത്രമായാണ് ശരത് എത്തുന്നത്‌ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിശാലിന്റെ ‘സണ്ടക്കോഴി 2’ലെ വില്ലനും ശരത് തന്നെ

ഫഹദ് ഫാസിലിനെയും പുതിയ സിനിമയിൽ ഒരു പ്രധാന വേഷത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ഫഹദ് സിനിമയിൽനിന്നും പിന്മാറി. ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം വൈകുന്നതാണ് സിനിമയിൽനിന്നും ഫഹദ് പിന്മാറാൻ കാരണമെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. ഫഹദ് പിന്മാറിയതോടെയാണ് ആ അവസരം അരുൺ വിജയ്‌യെ തേടിയെത്തിയത്.

 

മണിരത്നത്തിന്‍റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മദ്രാസ്‌ ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  മണിരത്നം സിനിമയിലെ സ്ഥിരം ടെക്നിക്കൽ ടീമാണ് ഈ സിനിമയിലും ഉളളത്. എ.ആർ.റഹ്മാനാണ് സംഗീതം. ക്യാമറ സന്തോഷ് ശിവൻ. എഡിറ്റിങ് ശ്രീകർ പ്രസാദ്. മണിരത്‌നത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രങ്ങള്‍: സന്തോഷ്‌ ശിവന്‍/ട്വിറ്റെര്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ