/indian-express-malayalam/media/media_files/uploads/2018/10/Santosh-Sivan-malayala-film-Manju-Warrier-Soubin-Shahir.jpg)
Santosh Sivan malayala film Manju Warrier Soubin Shahir
'ഉറുമി'യ്ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രത്തിമായ 'ജാക്ക് ആന്റ് ജില്ലി'ന്റെ പൂജ ഇന്നലെ നടന്നു. സന്തോഷ് ശിവൻ തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. ഏഴു വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജാക്ക് ആന്റ് ജിൽ'.
It was a great day of shoot - Manju Warrier, Kalidas Jairam , Basil and Shaylee pic.twitter.com/kvh0R4w0YZ
— SantoshSivanASC. ISC (@santoshsivan) October 28, 2018
Venu Chetan and Aju varghese, Indrans an d Soubin and a lot of exciting cast to follow
— SantoshSivanASC. ISC (@santoshsivan) October 28, 2018
സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.
ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറാണ് 'ജാക്ക് ആന്റ് ജിൽ'. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ചിത്രം. മഞ്ജു വാര്യർക്കും കാളിദാസ് ജയറാമിനുമൊപ്പം ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സൗബിൻ ഷാഹിർ എത്തുന്നത്. സൗബിന്റെ കരിയർ ബെസ്റ്റ് തന്നെയാകും പ്രസ്തുത സന്തോഷ് ശിവൻ ചിത്രം.
വലിയ കാന്‍വാസിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധര്‍ അണിനിരക്കും. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് 'ജാക്ക് ആന്റ് ജില്‍' നിര്‍മ്മിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രം ഗോപിസുന്ദർ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു.
മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമായിരിക്കും 'ജാക്ക് ആന്റ് ജിൽ' എന്നാണ് ലഭിക്കുന്ന സൂചന. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.