മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് ഇന്ത്യന്‍ സിനിമയിലെ ഏതാനും റെക്കോർഡുകള്‍ തകര്‍ക്കുമെന്ന് താന്‍ നേരത്തേ പ്രവചിച്ചിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. മുഴുവന്‍ കളക്ഷനില്‍ പുലിമുരുകനെയും ബാഹുബലിയെയും മറികടക്കുമെന്നും സൂപ്പര്‍ ഹിറ്റ് ആകുമെന്നുമാണ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നത്. ആദ്യദിന കളക്ഷനെ സംബന്ധിച്ച് താന്‍ നടത്തിയ പ്രവചനം സത്യമായെന്നാണ് പണ്ഡിറ്റ് ഇപ്പോള്‍ പറയുന്നത്.

മാത്രമല്ല പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പം പുലിയുണ്ടെങ്കില്‍ മാസറ്റര്‍പീസില്‍ മമ്മൂട്ടിക്കൊപ്പം സിംഹമാണ് (പണ്ഡിറ്റ് ഉദ്ദേശിച്ചത് അദ്ദേഹത്തെ തന്നെയാണ്) ഉള്ളതെന്നും പണ്ഡിറ്റ് പറയുന്നു.

മക്കളേ,
അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചുട്ടോ… മാസ്റ്റര്‍പീസ് ആദ്യ ദിവസത്തെ കളക്ഷനില്‍ ഇന്നോളം ഇറങ്ങിയ എല്ലാ സൂപ്പര്‍, മെഗാഹിറ്റ് ചിത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി…..ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് പുറത്തിറക്കിയ കണക്കു പ്രകാരം ഫസ്റ്റ് ഡേ 5.11 കോടി നേടി. ആദ്യ മൂന്നു ദിനങ്ങളില്‍ 10 കോടിയില്‍ അധികം കളക്ട് ചെയ്തത്രേ…

‘പുലിമുരുകനില്‍’ ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കില്‍, ‘മാസ്റ്റര്‍ പീസില്‍’ല്‍ മമ്മൂക്കയോടൊപ്പം ഒരു സിംഹം (സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന് അന്നു ഞാന്‍ പറഞ്ഞപ്പോള്‍ പലരും വിശ്വസിച്ചില്ല…ഉം..

ഇനി ഈ സിനിമാ ഏതെല്ലാം റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്ന് അറിയില്ല. 50 ദിവസം കഴിഞ്ഞു ഞാന്‍ പോസ്റ്റ് ഇടും നോക്കിക്കോ… ആ റെക്കോർഡുകള്‍ കണ്ടു ആരും ഞെട്ടരുത്….

(വാല്‍കഷ്ണം:- ഇത്രയും കൃതൃമായ് പ്രവചിച്ച എന്നെ സമ്മതിക്കണം)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ