/indian-express-malayalam/media/media_files/uploads/2017/04/santhosh-pandit17952027_1534475249940063_6404468725213290945_n-horz.jpg)
കൊച്ചി: മോഹന്‍ലാലിനെ പരിഹസിച്ച് രംഗത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയേയും പരിഹസിച്ച് രംഗത്ത് വന്ന ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാന് മറുപടിയുമായി സന്തോഷം പണ്ഡിറ്റ് രംഗത്ത്. "മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച് അറിയണം എങ്കിൽ ആദ്യം ഇന്ത്യ എന്നാണെന്നറിയണമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
"താനാരാ ... നാട്ടുരാജാവോ. ശരിയാ മമ്മൂക്ക എന്ന മഹാ നടനേക്കുറിച്ച് തനിക്കറിയില്ല... .മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച് അറിയണം എങ്കിൽ ആദ്യം ഇന്ത്യ എന്നാണെന്നറിയണം... മൂന്ന് ദേശീയ അവാർഡുകൾ അഞ്ച് സംസ്ഥാന അവാർഡുകൾ...
GCC രാജ്യങ്ങളിൽ ദുബായിൽ നിന്നും മലയാള സിനിമയിൽ 50 വർഷത്തിലെ നിത്യഹരിത നായകൻ അവാർഡ് അങ്ങനെ അവാർഡുകൾ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം മലയാളികളുടെ ഇന്ത്യ....ദേശീയ അവാർഡുകൾക്ക് അമിതാബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം മമ്മൂക്കയുടെ ഇന്ത്യ...
മമ്മൂട്ടി എന്ന മഹാനടനേകുറിച്ച് നിന്നേപോലുള്ള ........പറഞ്ഞാൽ മനസിലാകില്ല... അതിന് സെൻസുണ്ടാവണം...സെൻസിബിലിറ്റിയുണ്ടാവണം....സെൻസിറ്റിവിറ്റിയുണ്ടാവണം..." സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് പരിഹസിച്ചതിന് പിന്നാലെയാണ് മമ്മൂട്ടിയെ സി ക്ലാസ് നടനെന്ന് വിളിച്ച് കെആർകെ രംഗത്തെത്തിയിരിക്കുന്നത്.
മോഹൻലാലിനെ വിമർശിക്കാൻ മമ്മൂട്ടി എനിക്ക് പണം തന്നിട്ടുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. ഇല്ല സർ. ആ സി ഗ്രേഡ് നടൻ ആരാണെന്ന് പോലും എനിക്കറിയില്ലകെ.ആർ.കെ. ട്വിറ്ററിൽ കുറിച്ചു.
നേരത്തേ മോഹന്‍ലാലിനെ പരിഹസിച്ചപ്പോഴും ശക്തമായ ഭാഷയില്‍ കെആര്‍കെയ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.