‘ഉരുക്കൊന്നുമല്ല, മഹാ പാവം’: പ്രതീക്ഷ വാനോളം ഉയര്‍ത്തി മമ്മൂട്ടി- സന്തോഷ് പണ്ഡിറ്റ് ചിത്രം

മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ സ്റ്റൈലിഷ് ആയിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്. ഇത് ആദ്യമായാണ് മമ്മൂട്ടിക്കൊപ്പം സന്തോഷ് അഭിനയിക്കുന്നത്. മാസ്റ്റര്‍പീസ് എന്നാണ് ചിത്രത്തിന്റെ പേര്. സെപ്തംബര്‍ അവസാനത്തോടെ റിലീസാകുന്ന ചിത്രത്തില്‍ പുതിയ ലുക്കിലാണ് സന്തോഷ് പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രത്തില്‍ സ്റ്റൈലിഷ് ആയിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. മീശയും കീഴ്ചുണ്ടിന് താഴെ ചെറിയ താടിയും കളര്‍ഫുള്‍ ഷര്‍ട്ടുമാണ് വേഷം. ‘ഉരുക്കൊന്നുമല്ല മഹാ പാവമാ’ എന്ന അടിക്കുറിപ്പോടെയാണ് സന്തോഷ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ മുകേഷിനൊപ്പമുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഒരു രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യൂടൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പക്വതയുള്ള അഭിനയമാണ് സന്തോഷ് പണ്ഡിറ്റിന്റേതെന്നാണ് സോഷ്യല്‍ മീഡിയ സംസാരം. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ചെയ്ത സംവിധാനം ചെയ്യുന്ന ചിത്രം ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്. കുഴപ്പരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന അതിലും കുഴപ്പക്കാരനായ അധ്യാപകന്റെ വേഷമാണ് മമ്മൂട്ടിക്ക്.

മമ്മൂട്ടി, സന്തോഷ് പണ്ഡിറ്റ്, മുകേഷ് എന്നിവരെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഗദ, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്ടന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രീകരണം നിറുത്തി വെച്ചിട്ടാണ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിത്. ഒരു മാസത്തെ ഡേറ്റാണ് ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ഉരുക്ക് സതീശനില്‍ ഇരട്ട വേഷത്തിലാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Santhosh pandit in mammoottys movie

Next Story
‘ദിലീപിനെ സിനിമാ ലോകം മാറ്റി നിർത്തിയത് അന്പരപ്പിച്ചു; മാധ്യമ വിചാരണകൾ റേറ്റിങ് കൂട്ടാനുളള നാടകം’ റസൂൽ പൂക്കുട്ടിRasool, Dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express