/indian-express-malayalam/media/media_files/uploads/2018/10/suraj-santhosh.jpg)
നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ വ്യക്തിഹത്യ കേസ് നല്‍കി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സുരാജിനെതിരെ കേസ് കൊടുത്തകാര്യം പണ്ഡിറ്റ് അറിയിച്ചത്.
സുരാജ് വിധികര്‍ത്താവായ ഒരു ചാനല്‍ പരിപാടിയില്‍ തന്നെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും, ഇതിനെതിരെയാണ് നടനും ചാനല്‍ അധികൃതര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
'എന്നെ വ്യക്തിപരമായി അധിക്ഷേധിപിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ. ഇതിന്മേല്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍ പ്രളയബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി' എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
'എന്നെ വ്യക്തിപരമായി അധിക്ഷേധിപിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ.. ഇതിന്മേല്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍ പ്രളയബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി..
ഇപ്പോള്‍ ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്‍ക്കെതിരേയും കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു....ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും. എന്നെ പിന്തുണക്കുന്ന ഏവര്‍ക്കും നന്ദി...
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍...മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍... സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഓസ്‌കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്..
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.