ദ്യുതിയുടെ കായികമോഹങ്ങള്‍ക്ക് തണലാകാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌

സൈക്ക്ലിംഗ്, നീന്തല്‍, ഓട്ടം എന്നിവയില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ദ്യുതിയെ തേടി സന്തോഷ്‌ പണ്ഡിറ്റ്‌ തിരുവനന്തപുരത്ത് എത്തി

തന്റെ ഫേസ്ബുക്കില്‍ സഹായം ചോദിച്ചെത്തിയ കായികതാരത്തിനു താങ്ങായി സന്തോഷ്‌ പണ്ഡിറ്റ്‌. ദ്യുതി എന്ന പെണ്‍കുട്ടിയാണ് സന്തോഷ് പണ്ഡിറ്റിനോട് സഹായം ചോദിച്ചു എത്തിയത്. സൈക്ക്ലിംഗ്, നീന്തല്‍, ഓട്ടം എന്നിവയില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ദ്യുതിയെ തേടി സന്തോഷ്‌ പണ്ഡിറ്റ്‌ തിരുവനന്തപുരത്ത് എത്തി. തന്നാല്‍ ആവുന്ന സഹായം ചെയ്തു എന്നും ഇനിയും സഹായിക്കാന്‍ ശ്രമിക്കും എന്നും സന്തോഷ്‌ പണ്ഡിറ്റ്‌ ഫേസ്ബുക്കില്‍ പറഞ്ഞു. ദ്യുതിയെ കണ്ടതിന്റെ ഒരു വീഡിയോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കു വച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അധികം പ്രചാരമില്ലാത്ത ട്രിയാത്ലോണ്‍ എന്ന ഇനത്തിലാണ് ദ്യുതിയുടെ ഫോക്കസ്. 1.5 കിലോമീറ്റര്‍ നീന്തല്‍, 10 കിലോമീറ്റര്‍ ഓട്ടം, 40 കിലോമീറ്റര്‍ സൈക്ക്ലിംഗ് എന്നിവ ചേര്‍ന്നതാണ് ട്രിയാത്ലോണ്‍. അതില്‍ തന്നെ നൂറോളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് എങ്കിലും അവ സൂക്ഷിച്ചു വയ്ക്കാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയാണ് അവര്‍ക്കുള്ളത്.

മികച്ച പരിശീലനമാണ് തനിക്ക് വേണ്ടത് എന്ന് ദ്യുതി പറയുന്നു. പിന്നെ നല്ല ഭക്ഷണം. ‘ഇതുവരെ ശരിയായ രീതിയില്‍ ഞാന്‍ പരിശീലനം ചെയ്തിട്ടില്ല. ഒന്നും ചെയ്യാതെ എനിക്കിത്രയും ചെയ്യാന്‍ സാധിക്കുമെങ്കില്‍ നല്ല രീതിയില്‍ പരിശീലനം ചെയ്യുകയാണെങ്കില്‍ എന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ നല്ല ഭക്ഷണം വേണം. പരിശീലനത്തിന് സൈക്കിള്‍ വേണം,’ ദ്യുതി പറയുന്നു.

തിരുവനന്തപുരം പോത്തന്‍കോഡ് ആണ് ദ്യുതിയുടെ സ്വദേശം. . അഞ്ചു വര്‍ഷം മുന്‍പാണ് ദ്യുതി ട്രിയാത്ലോണ്‍ പരിശീലിച്ചു തുടങ്ങുന്നത്. കൊച്ചി ട്രിയാത്ലോണ്‍ അസോസിയേഷന്‍ വഴിയാണ് പരിശീലനം നടന്നിരുന്നത്. ബിരുദധാരിയായ ദ്യുതി സ്പോര്‍ട്സ് കോട്ടയില്‍ ജോലിയ്ക്കായി പലയിടത്തും ശ്രമിച്ചെങ്കിലും അതും ലഭിക്കുകയുണ്ടായില്ല. ഒളിമ്പിക്സില്‍ പങ്കെടുക്കുക എന്നതാണ് ദ്യുതിയുടെ ആഗ്രഹവും ലക്ഷ്യവും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Santhosh pandit comes in support of dyuthi triathlon

Next Story
Budget 2019: ‘സിംഗിള്‍ വിന്‍ഡോ’ ക്ലിയറന്‍സ് ഇന്ത്യന്‍ സിനിമയ്ക്കുംbudget 2019, budget, budget bollywood, budget uri, piyush goyal uri, uri budget 2019, budget entertainment industry, single window clearance budget, budget impact on bollywood, budget films, budget 2019 film industry, budget 2019 tax films, interim budget, piyush goyal, entertainment industry budget 2019, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com