scorecardresearch

'ചങ്ക് പറിച്ച് കൊടുക്കാന്‍ ഒരുപാട് അനിയന്‍മാരുള്ള ചേട്ടനെ പണിയാന്‍ വന്നാല്‍ പണി പാളും, കീപ് ഇന്‍ മൈന്‍ഡ്'; കെആര്‍കെയെ വലിച്ചുകീറി സന്തോഷ് പണ്ഡിറ്റ്

'മോനെ നീ കളിയ്ക്കാൻ ഇറങ്ങിയപ്പം ഇപ്പുറത് നിൽക്കുന്നത് പുലിയും പുലികുട്ടികളും ആണെന്ന കാര്യം നീ മറന്നു'- സന്തോഷ് പണ്ഡിറ്റ്

'മോനെ നീ കളിയ്ക്കാൻ ഇറങ്ങിയപ്പം ഇപ്പുറത് നിൽക്കുന്നത് പുലിയും പുലികുട്ടികളും ആണെന്ന കാര്യം നീ മറന്നു'- സന്തോഷ് പണ്ഡിറ്റ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'മമ്മൂട്ടിയെ കുറിച്ച് അറിയണമെങ്കില്‍ ആദ്യം ഇന്ത്യ എന്തെന്ന് അറിയണം!'; കെആര്‍കെയ്ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നടന്‍ കമാല്‍ ആര്‍ ഖാനെതിരെ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇനി നിന്റെ ജന്മത്ത് നീ ഒരു മലയാള നടനേയും ട്രോളില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അമിതാഭ് ബച്ചന്‍ വരെ ഇങ്ങോട്ട് വന്ന് കൈകൊടുക്കുന്ന ആളിനോടാണ് കെആര്‍കെ കളിച്ചതെന്നും മറുവശത്ത് നില്‍ക്കുന്നത് പുലിയും പുലിക്കുട്ടികളും ആണെന്ന കാര്യം മറന്നെന്നും സന്തോഷ് പറഞ്ഞു.

Advertisment

ചങ്ക് പറിച്ച് കൊടുക്കാന്‍ ഒരുപാട് അനിയന്‍മാര്‍ ഉള്ള ചേട്ടനെ കേറി പണിയാന്‍ വന്നാല്‍ പണിപാളുമെന്നും ഇത് മനസില്‍ കരുതിക്കോയെന്നും സന്തോഷം മുന്നറിയിപ്പ് നല്‍കി. വല്ല ബംഗാളി കട്ട പണിക്കാരനും ചുമ്മാ ആളാവാൻ ഓരോന്ന് പോസ്റ്റ് ഇട്ടോണ്ട് ഇറങ്ങും, ഇപ്പൊ അവന്റെ ആവശ്യം ഇത്തിരി പബ്ലിസിറ്റി ആണെന്നും അത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകണമെന്നും സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു.

എം.ടി.വാസുദേവൻ നായരുടെ രണ്ടാംമൂഴമെന്ന നോവലിനെ ആസ്‌പദമാക്കി മോഹന്‍ലാലിനെ നായകനാക്കി മഹാഭാരതമെന്ന ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വി.എ.ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭീമനെന്ന കഥാപാത്രമായാണ് മോഹൻലാലെത്തുന്നത്. 1000 കോടി മുതൽ മുടക്കി ബി.ആർ. ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ വാർത്ത ഇന്ത്യയിലെ സിനിമ രംഗത്ത് വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ബോളിവുഡിൽ ഈ വാർത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഈ വാർത്ത പരന്നതോടെ ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലാകുമെന്ന നിലയിൽ ഈ സിനിമയെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Advertisment

ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ ഛോട്ടാ ഭീമെന്ന നിലയിൽ പരിഹസിച്ചുള്ള ട്വിറ്റർ പോസ്റ്റുമായി കെആർകെ രംഗത്തെത്തിയത്. "മോഹൻലാൽ സാറിനെ കണ്ടാൽ ഛോട്ടാഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമന്റെ വേഷം ചെയ്യുക"യെന്നുമാണ് കെആർകെ ട്വീറ്റ് ചെയ്‌തത്. തുടര്‍ന്ന് മലയാളികള്‍ ഒന്നടങ്കം ഇയാള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

മോനെ കെ ർ കെ .... ഇനി നിന്റ ജന്മത്ത് നീ ഒരു മലയാള

നടനെയും ട്രോലത്തില്ല ഇത് ലെവൽ വേറെയാണ്

വല്യ നടനായ അമിതാബച്ചൻ വരെ മോഹൻലാലിനെ ഇങ്ങോട്ട് വന്ന് കൈകൊടുക്കുന്ന ആളിനോടാണ് നീ കളിച്ചത്

മോനെ നീ കളിയ്ക്കാൻ ഇറങ്ങിയപ്പം ഇപ്പുറത് നിൽക്കുന്നത്

പുലിയും പുലികുട്ടികളും ആണെന്ന കാര്യം നീ മറന്നു ....

ചങ്ക് പറിച് കൊടുക്കാൻ ഒരുപാട് അനിയൻമാർ ഉള്ള ചേട്ടനെ കേറി പണിയാൻ വന്നാൽ ഉണ്ടല്ലോ...PANIPALUM.....Keeeeeeeeeeeeeep in mind....

വല്ല ബംഗാളി കട്ട പണിക്കാരനും ചുമ്മാ ആളാവാൻ ഓരോന്ന് പോസ്റ്റ് ഇട്ടോണ്ട് ഇറങ്ങും ഇപ്പൊ അവന്റെ ആവിശ്യം ഇത്തിരി പബ്ലിസിറ്റി ആണ് ...

I request all of u not to give too much importance to this KRK..

He does not deserve a Reply...pl ignore him...

Lalettante greatness nammukku ellavarkkum aryaam..

Athinu kanda Bengalikalude certificatinde avasyam illa..

Thank u...By ..Santhosh Pandit

Mohanlal Santhosh Pandit Krk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: