സന്തോഷ് പണ്ഡിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഉരുക്കു സതീശന്‍ ജൂണ്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തി. ചിത്രത്തിലെ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് തന്നെയാണ്. അഞ്ച് ലക്ഷം രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഉരുക്കു സതീശന്‍ സന്തോഷ് പണ്ഡിറ്റ് എന്ന താരത്തിന്റെ ചിത്രമല്ല, മറിച്ച് സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ ചിത്രമാണെന്ന് സന്തോഷ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന് ലാഭമായി അഞ്ചുലക്ഷം കിട്ടിയാലും താന്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരുക്കിയിരിക്കുന്നത് ഒരു മാസ് ചിത്രമല്ല. ചിത്രമെങ്ങാന്‍ പൊട്ടിയാല്‍ ഉടനെ ‘ഉരുക്ക് 2’ എന്ന പേരില്‍ മറ്റൊരു സിനിമ താന്‍ ചെയ്യുമെന്നും അത് മലയാളികള്‍ കണ്ട് സൂപ്പര്‍ മെഗാഹിറ്റ് ആക്കുന്നതു വഴി താന്‍ ആട് 2വിന്റെ റെക്കോര്‍ഡ് തര്‍ക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

“മക്കളേ…

SSLC result വന്നൂ….
Plus 2 result വന്നു…
Degree Result ,IPL result വന്നു….
Karnataka result വന്നൂ…
ഇനി വരാനുള്ളത് കേരള ജനത മൊത്തം നെടുവീർപ്പോടെ കാത്തിരിക്കുന്ന “ഉരുക്കു സതീശൻ” film result ആണ്….

എന്റെ 9-ാ മത്തെ സിനിമയായ “ഉരുക്കു സതീശൻ” Censoring കഴിഞ്ഞു… Jun 1 നു Releasing expect ചെയ്യുന്നു.. 10 ലക്ഷം collect ചെയ്താലേ ഞാൻ Happy ആകും….(5 Lakhs ലാഭമാകും)

“ഉരുക്കു സതീശൻ” ഒരു മാസ്സ് പടമല്ല…ഭീകരമായ ഷോട്ടുകളോ, തെലുങ്കു സിനിമാ മോഡൽ stunds ഇതിലില്ല….വളരെ realistic ആയ ഒരു കഥാചിത്രമാണിത്…. New Generation films ലൊക്കെ കാണുന്ന പോലുള്ള മദ്യപാനം, മയക്കു മരുന്ന്, പുകവലി ഒന്നും ഇതിലില്ല….സ്ത്രീ വിരുദ്ധ പരാമർശങ്ങളോ, double meaning comedy യും ഇല്ല…ഇതൊരു കുടുംബ ചിത്രം…. വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാൽ ഒരു കിടിലൻ സിനിമ കാണാം….പതിവ് നായകൻ, നായികാ സങ്കൽപ്പങ്ങളെല്ലാം മാറ്റി വച്ചു മാത്രം ഈ സിനിമ കാണാൻ അപേക്ഷ….

ഇത് Santhosh Pandit എന്ന star ന്റെ സിനിമയല്ല….Santhosh Pandit എന്ന നടന്റെ മാത്രം film ആണ്….

(വാൽക്കഷ്ണം:- അഥവാ ഈ പടം എങ്ങാൻ മാന്യമായി പൊട്ടിയാൽ ഞാൻ ഉടനെ “ഉരുക്ക് 2″ എന്ന പേരിലൊരു പടം കൂടി ചെയ്യും….മലയാളികളെല്ലാം അതു കണ്ടു Super mega hit ആക്കും….ആട് 2 ന്റെ record അങ്ങനെ ഞാൻ തകർക്കും… എല്ലാവരും ജാഗ്രതൈ… നോക്കിക്കോ…)”

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ