scorecardresearch

സഞ്ചാരം യാഥാർത്ഥ്യമാകാൻ മമ്മൂട്ടി നിമിത്തമായ കഥ; സന്തോഷ് ജോർജ് കുളങ്ങര പറയുന്നു

“മമ്മൂട്ടിയുടെ ദൗർഭാഗ്യം കൊണ്ടും എന്റെ ഭാഗ്യം കൊണ്ടും ആ ക്യാമറ കസ്റ്റംസ് പിടിച്ചു”

Mammootty, Santhosh George Kulangara, Sancharam

സഞ്ചാരം എന്ന വാക്കിന്റെ മറ്റൊരു പര്യായമാണ് മലയാളികൾക്ക് സന്തോഷ് ജോർജ് കുളങ്ങര. ഒരു ക്യാമറയും തൂക്കി കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളിലേക്ക് സന്തോഷ് ജോർജ് കുളങ്ങര യാത്ര ചെയ്തപ്പോൾ കേരളത്തിലെ സ്വീകരണമുറികളിൽ ഇരുന്ന് മലയാളികൾ ആ കാഴ്ചകൾ തെളിമയോടെ അടുത്തു കണ്ടു.

മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സഞ്ചാരം ഇപ്പോൾ സഫാരി ചാനലിൽ സംപ്രേഷണം തുടരുകയാണ്. സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രകളാണ് സഞ്ചാരത്തിലൂടെ സംപ്രേഷണം ചെയ്യുന്നത്. യാത്ര ചെയ്യാനായി മാത്രം നൂറ്റിപ്പത്തോളം രാജ്യങ്ങൾ സന്ദർശിച്ച സന്തോഷ് ജോർജ് കുളങ്ങരയും സഞ്ചാരമെന്ന പ്രോഗ്രാമും യാത്രാപ്രേമികൾക്കുള്ള ഒരു എൻസൈക്ലോപീഡിയ തന്നെയാണ്.

‘സഞ്ചാരം’ എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ മമ്മൂട്ടി നിമിത്തമായ കഥ പറയുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ ഇങ്ങനെ: “മലയാളത്തിലെ അന്നത്തെയും ഇന്നത്തെയും സൂപ്പർസ്റ്റാറായ മമ്മൂട്ടിയ്ക്ക് വേണ്ടി എന്റെയൊരു സുഹൃത്തും സ്റ്റുഡിയോ ഉടമയുമായ ഒരാൾ വരുത്തിയ ക്യാമറ മമ്മൂട്ടിയുടെ ദൗർഭാഗ്യം കൊണ്ടും എന്റെ ഭാഗ്യം കൊണ്ടും കസ്റ്റംസ് പിടുത്തം വീഴുകയും കൊണ്ടുവന്ന ആൾക്ക് അതിന് ഡ്യൂട്ടി അടയ്ക്കാനുള്ള പണം തികയാതെ വരികയും കറക്റ്റ് ആ ഡ്യൂട്ടി അടയ്ക്കാനുള്ള പണം എന്റെ കയ്യിൽ ഉണ്ടാവുകയും കസ്റ്റംസിൽ നിന്ന് ഞാൻ ക്യാമറ തിരിച്ചെടുക്കുകയും ക്രമേണ അതെന്റേതായി മാറുകയും ചെയ്തു. ആ ക്യാമറയാണ് സഞ്ചാരം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എന്നെ സഹായിച്ചത്.”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Santhosh george kulangara about the beginning of sancharam mammootty

Best of Express