കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ്. ഷൂട്ടിംഗ് നിർത്തിവയ്ക്കുകയും തിയേറ്ററുകൾ അടയ്ക്കുകയും ചെയ്തതോടെ സിനിമാലോകവും സ്തംഭനാവസ്ഥയിലാണ്. ലോക്ക്ഡൗൺ കാലം കുടുംബത്തിനൊപ്പം വീടുകളിൽ തന്നെ ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ.
യുവനടന്മാർക്കിടയിൽ ശ്രദ്ധേയനായ സഞ്ജു ശിവറാം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടുമുറ്റത്ത് മകനൊപ്പം കൃഷിപ്പണികളുമായി സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് സഞ്ജു പങ്കുവയ്ക്കുന്നത്.
‘നീ കോ ഞാ ചാ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് സഞ്ജു. ഭാര്യ അത്ര പോരാ, 1983, ബിവെയർ ഓഫ് ഡോഗ്സ്, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് സഞ്ജു.