scorecardresearch

പ്രതീക്ഷിക്കാത്ത അതിഥി ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി; സന്തോഷം പങ്കിട്ട് ജയറാം

ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. ഈ മത്സരത്തിനായാണ് സഞ്ജു ചെന്നൈയിലെത്തിയത്

പ്രതീക്ഷിക്കാത്ത അതിഥി ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി; സന്തോഷം പങ്കിട്ട് ജയറാം

ചെന്നൈയിലെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥിയെക്കുറിച്ചുള്ള ജയറാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലത രമേഷുമാണ് ഉച്ചഭക്ഷണത്തിന് ജയറാമിന്റെ വീട്ടിലെത്തിയത്.

‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’– ജയറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ജയറാം, ഭാര്യ പാർവതി, മകൾ മാളവിക എന്നിവർക്കൊപ്പം സഞ്ജുവും ഭാര്യ ചാരുലതയും നിൽക്കുന്ന ചിത്രമാണ് ജയറാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കാളിദാസിനെ മിസ് ചെയ്‌തുവെന്നും സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഇപ്പോൾ നടന്നുവരുന്ന ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. ഈ മത്സരത്തിനായാണ് സഞ്ജു ചെന്നൈയിലെത്തിയത്. സഞ്ജുവിനൊപ്പം ഭാര്യ ചാരുലതയുമുണ്ട്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീം 1-0ന് മുന്നിലാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sanju samson visited actor jayaram family at chennai