ബോളിവുഡ് സിനിമാ ലോകം കാത്തിരിക്കുന്ന സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. സഞ്ജയ് ദത്തിന്റെ വ്യത്യസ്ഥമായ വേഷങ്ങള്‍ അതേപടി പകര്‍ന്നാടുകയാണ് രണ്‍ബീര്‍ കപൂര്‍ ടീസറില്‍.sanju,film,ranbir kapoor

 

ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിനെ കണ്ടാല്‍ തോന്നൂ. ശരീരഭാഷയിലും ഞെട്ടിക്കുന്ന മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.

ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്‍ബീര്‍ ചിത്രം ജൂണ്‍ 29 ന് റിലീസ് ചെയ്യും. ട്വീറ്ററിലൂടെയാണ് രാജ്കുമാര്‍ ഹിറാനി റിലീസിംഗ് തീയതി അറിയിച്ചത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും.

sanju,film,ranbir kapoor

സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്റെ ഈ ചിത്രത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുമ്ബോള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് സംവിധായകന്‍ കടന്ന് പോയത്. കാരണം വിവാദങ്ങളും , കേസുമെല്ലാം സഞ്ജയ് ദത്തിന്റെ ഒപ്പമുണ്ടായിരുന്നവയാണ്.

sanju,film,ranbir kapoor

രണ്‍ബീര്‍ കപൂറിനെ കൂടാതെ മനീഷ കൊയ്രാള , പരേഷ് റാവല്‍, അനുഷ്ക ശര്‍മ്മ, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

sanju,film,ranbir kapoor

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ