/indian-express-malayalam/media/media_files/uploads/2018/04/sanju-8.jpg)
സിനിമാ ആസ്വാദകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു സഞ്ജുവിന്റെ ടീസര്‍ പുറത്ത് വന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന ചിത്രത്തിലെ രണ്‍ബീറിന്റെ ലുക്കാണ് എല്ലാവരേയും ഞെട്ടിച്ചത്. നടപ്പിലും ഭാവത്തിലുമെല്ലാം സഞ്ജയ് ദത്തായി മാറിയിരുന്നു രണ്‍ബീര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് രണ്‍ബീര്‍.
ചിത്രത്തിന്റെ സംവിധായകനായ രാജ്കുമാര്‍ ഹിറാനിയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്. 2016 ല്‍ ജയിലില്‍ നിന്നും പുറത്തു വരുമ്പോഴുളള സഞ്ജയിയുടെ ലുക്കാണ് പുറത്ത് വിട്ടത്. ഒറിജിനലേത് രണ്‍ബീറേത് എന്ന് സംശയം തോന്നുന്നതാണ് പോസ്റ്റര്‍. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള സഞ്ജയ് ദത്തായി നേരത്തെ ടീസറില്‍ ഞെട്ടിച്ചതിന് പിന്നാലെയാണ് പോസ്റ്ററിലും രണ്‍ബീര്‍ തിളങ്ങുന്നത്.
Ranbir as #Sanju! When he came out of Jail in 2016. Watch his complete story on June 29. #RanbirKapoor#RajkumarHiraniFilms@VVCFilms@foxstarhindipic.twitter.com/qr9JTMEZu0
— Rajkumar Hirani (@RajkumarHirani) April 30, 2018
ഒറ്റ നോട്ടത്തില്‍ തന്നെ സഞ്ജയ് ദത്താണ് എന്നേ രണ്‍ബീറിനെ കണ്ടാല്‍ തോന്നൂ. ശരീരഭാഷയിലും ഞെട്ടിക്കുന്ന മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.
രണ്‍ബീര്‍ ചിത്രം ജൂണ്‍ 29 ന് റിലീസ് ചെയ്യും. ട്വീറ്ററിലൂടെയാണ് രാജ്കുമാര്‍ ഹിറാനി റിലീസിംഗ് തീയതി അറിയിച്ചത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും.
/indian-express-malayalam/media/media_files/uploads/2018/04/2-2.jpg)
സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്റെ ഈ ചിത്രത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് സംവിധായകന്‍ കടന്ന് പോയത്. കാരണം വിവാദങ്ങളും , കേസുമെല്ലാം സഞ്ജയ് ദത്തിന്റെ ഒപ്പമുണ്ടായിരുന്നവയാണ്.
രണ്‍ബീര്‍ കപൂറിനെ കൂടാതെ മനീഷ കൊയ്രാള , പരേഷ് റാവല്‍, അനുഷ്‌ക ശര്‍മ്മ, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us