ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്‌പദമാക്കി ഒരുക്കിയ ചിത്രം സഞ്ജു റിലീസ് ദിവസം തന്നെ ചോര്‍ന്നു. ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ഹൈ ഡെഫിനിഷന്‍ പ്രിന്റ് ചോര്‍ന്നിട്ടുണ്ടെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ കുറിച്ചിരിക്കുന്നത്. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്‌ത് രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ചിത്രം ഇന്നാണ് പ്രദര്‍ശനത്തിനെത്തിയത്.
CBFC has objection over the Toilet leakage scene in #Sanju but no one actually has the problem when the movie is leaked…WHY !?!#SanjayDutt #RajkumarHiraniFilms#SanjuLeaked #Sanju #SanjuThemovie
— Crazy Neutron (@rohith_writings) June 29, 2018
വാര്‍ത്ത പുറത്തു വന്ന ഉടന്‍ തന്നെ പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും ചിത്രം തിയേറ്ററില്‍ പോയി തന്നെ കാണണമെന്നും രണ്‍ബീര്‍ കപൂര്‍ ആരാധകര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ടൊറന്റ് ലിങ്കുകള്‍ ദയവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കരുതെന്നും ചിത്രത്തിലെ ടോയ്‌ലെറ്റ് ചോരുന്ന രംഗം കണ്ടപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന് പ്രശ്‌നമായിരുന്നെന്നും എന്നാല്‍ ചിത്രം ലീക്കായപ്പോള്‍ ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്നും ആരാധകർ ചോദിക്കുന്നു. ചിത്രം ചോര്‍ന്നതിനു പിന്നില്‍ സല്‍മാന്‍ ഖാന്റെ ആരാധകരാണെന്നും ആരോപണങ്ങൾ ഉണ്ട്.
went from #SanjuLeaked tag….
and found only Salman fans post under this tag!!!
wellll that was expected 😛— Zuheeb (@iam_freakk) June 28, 2018
ജൂണ്‍ ആദ്യം രജിനീകാന്തിന്റെ കാല എന്ന ചിത്രവും ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. തമിള്‍ റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് റിലീസ് ചെയ്‌ത ദിവസങ്ങള്‍ക്കകം ചിത്രം പ്രത്യക്ഷപ്പെട്ടത്. ലോകത്തൊട്ടാകെയുള്ള രജനി ഫാന്‍സിന്റെ, ചിത്രം കാണുന്നതിലെ ആകാംക്ഷയേയും സന്തോഷത്തേയും തല്ലിക്കെടുത്തിയെന്നു പറഞ്ഞ് നിരവധി പേര്‍ തമിള്‍ റോക്കേഴ്‌സിനെ വിമര്‍ശിച്ചിരുന്നു.
സഞ്ജു റിലീസ് ചെയ്‌ത് മൂന്നു ദിവസത്തിനകം തന്നെ നൂറു കോടി ക്ലബ്ബില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. രണ്‍ബീര്‍ കപൂറിനെ കൂടാതെ സോനം കപൂര്‍ പരേഷ് റാവല്‍, മനീഷാ കൊയ്‌രാള, വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, ദിയാ മിര്‍സ എന്നിവരും ചിത്രത്തിലുണ്ട്. 5000ത്തില്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.