സിനിമാ ആസ്വാദകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ ടീസര്‍ പുറത്തുവന്നത്. സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന ചിത്രത്തിലെ ലുക്കുകള്‍ തന്നെയാണ് എല്ലാവരേയും ഞെട്ടിച്ചത്. നടപ്പിലും ഭാവത്തിലുമെല്ലാം സഞ്ജയ് ദത്തായി മാറിയിരുന്നു രണ്‍ബീര്‍.
പ്രേക്ഷകരെ വീണ്ടും സസ്പെന്സിലാഴ്ത്തുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സഞ്ജുവില്‍ രണ്‍ബീറിനൊപ്പം മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത് അനുഷ്ക ശര്‍മയാണ്. ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനുഷ്ക എത്തുന്നത്. എന്നാല്‍ അനുഷ്കയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സസ്പെന്‍സ് അതൊന്നുമല്ല. നാളെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നതോടെ സസ്പെന്‍സും അറിയാം എന്നാണ് പ്രതീക്ഷിക്കുന്നത്. ആമിര്‍ ഖാന് നായകനായ പികെയിലും മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനുഷ്ക എത്തിയത്.
#SanjuTrailer launches tomorrow [30 May 2018]… Anushka Sharma features in a pivotal role in the much-awaited #Sanju… Rajkumar Hirani directs… 29 June 2018 release. pic.twitter.com/fhBWDFLTkf
— taran adarsh (@taran_adarsh) May 29, 2018
ചിത്രം ജൂണ്‍ 29നാണ് തിയേറ്ററുകളില്‍ എത്തുന്നത്. രാജ്കുമാര് ഹിറാനി തന്നെയാണ് ഇക്കാര്യം നേരത്തേ ട്വിറ്ററിലൂടെ അറിയിച്ചത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എംബിബിഎസ് തുടങ്ങി അഭിനയ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്ബീറിലൂടെ ഓര്‍മിക്കാനാവും.
സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്റെ ഈ ചിത്രത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് സംവിധായകന് കടന്ന് പോയത്. കാരണം വിവാദങ്ങളും, കേസുമെല്ലാം സഞ്ജയ് ദത്തിന്റെ ഒപ്പമുണ്ടായിരുന്നവയാണ്.