കന്നട-തെലുങ്ക് താരവും മലയാളികളുടെ പ്രിയ താരം നിക്കി ഗൽറാണിയുടെ സഹോദരിയുമായ സഞ്ജന ഗൽറാണിക്ക് ശസ്ത്രക്രിയ. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മൂലം വെള്ളി വെളിച്ചത്തിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടു നിൽക്കുകയാണെന്ന് സഞ്ജന ട്വിറ്ററിൽ എഴുതിയിരുന്നു. ഇതിനു പുറകേ, ഗുരുതരമായ രോഗം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ശസ്ത്രക്രിയയിലൂടെ 550 എംഎല്ലുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തെന്നും, വീണ്ടും കലാരംഗത്തും സജീവമാകുമെന്നും, എല്ലാ സ്ത്രീകളും ആരോഗ്യ പരിശോധനകൾ നടത്തണമെന്നും സഞ്ജന ശസ്ത്രക്രിയക്ക് ശേഷം ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും സഞ്ജന പങ്കു വച്ചിട്ടുണ്ട്.

‘ദണ്ഡുപാല്യ 2’ എന്ന ചിത്രത്തിൽ നഗ്ന രംഗത്തിൽ അഭിനയിച്ചു എന്ന ആരോപണത്തിലൂടെ വിവാദ നായികയായിരുന്നു സഞ്ജന ഗൽറാണി. ഈ രംഗം സിനിമയിൽ ഇല്ലെങ്കിലും ഓൺലൈനിലൂടെ രംഗങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം ഒരു രംഗത്തിൽ അഭിനയിക്കുന്നതിൽ എന്താണ് കുഴപ്പം എന്ന് സഞ്ജന മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.

മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘കാസനോവ’ എന്ന ചിത്രത്തിലും സഞ്ജന ഗൽറാണി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് സഞ്ജന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ