പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലി, മഹാവീര്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം സഞ്ജയ് ത്രിപാഠി.
‘മന്‍ബൈരാഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനമായ ഇന്ന് റിലീസ് ചെയ്തു. നടന്‍ പ്രഭാസ് ആണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
“ഒരു സ്പെഷ്യല്‍ മനുഷ്യനെക്കുറിച്ചുള്ള സ്പെഷ്യല്‍ സിനിമ, മറ്റൊരു സ്പെഷ്യല്‍ മനുഷ്യന്‍ നിര്‍മ്മിക്കുന്നു. ഈ സ്പെഷ്യല്‍ ദിനത്തില്‍… പിറന്നാള്‍ ആശംസകള്‍ നരേന്ദ്ര മോദി സര്‍. ‘Mann Bairagi’, an untold story of our PM ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യാന്‍ സന്തോഷമുണ്ട്,” പ്രഭാസ് കുറിച്ചു.
Read Here: അവിസ്മരണീയ നിമിഷങ്ങള്‍; പഴയ ചിത്രങ്ങള്‍ പങ്കുവച്ച് നരേന്ദ്ര മോദി
“തീര്‍ത്തും സത്യസന്ധവും ആത്മാര്‍ത്ഥവുമായി നിര്‍മ്മിക്കപ്പെട്ട ഒരു ചിത്രമാണ് ‘മന്‍ബൈരാഗി’. സാര്‍വജനീനമായൊരു സന്ദേശമുള്ള ഒരു കഥ എന്നതിനാലാണ് ഞാന്‍ അതില്‍ ആകൃഷ്ടനായത്. കഥ നന്നായി ഗവേഷണം ചെയ്യപ്പെട്ടിരുന്നു. ചെറുപ്പകാലത്ത് തന്നെ പ്രധാനമന്ത്രിയുടെ ജീവിതത്തില്‍ ഉണ്ടായ ഒരു വഴിത്തിരിവ്, എന്നില്‍ കൗതുകമുണര്‍ത്തി. അധികമാരും അറിയാത്ത ഒരു കഥയാണത്. അത് കൊണ്ട് തന്നെ അത് പറയപ്പടേണ്ടതാണ് എന്ന് തോന്നി,” സഞ്ജയ് ലീലാ ഭന്‍സാലി പത്രക്കുറിപ്പില്‍ പറഞ്ഞു.
The man you know, the moments you don’t! Presenting the first look of our next production venture with Mahaveer Jain, #MannBairagi, a special feature dedicated to the defining moments of our PM’s life.#HappyBirthdayPMModi pic.twitter.com/4fDCKqnj1b
— BhansaliProductions (@bhansali_produc) September 17, 2019
Read Here: Sanjay Leela Bhansali on PM Modi film Mann Bairagi: I felt that it’s a story that needs to be told