/indian-express-malayalam/media/media_files/uploads/2023/07/Sanjay-Dutts-luxurious-house.jpg)
സഞ്ജയ് ദത്തിന്റെ ആഡംബര ജീവിതം, Photo: Entertainment Desk/IE Malayalam
ബോളിവുഡ് സിനിമാലോകത്തിന്റെ പ്രിയപ്പെട്ട സഞ്ജയ് ബാബയാണ് നടൻ സഞ്ജയ് ദത്ത്. ജീവിതത്തിലെ ചില തീരുമാനങ്ങളെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലും മുന്ന ഭായ് പോലുള്ള ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകർക്കിടയിൽ സഞ്ജയ് ദത്തിന്റെ പ്രിയങ്കരനാക്കി.
ഹിന്ദി സിനിമ ലോകത്തെ ദമ്പതികളായ സുനിൽ ദത്ത്, നർഗ്ഗീസ് എന്നിവരുടെ മകനാണ് അറുപ്പത്തി മൂന്ന് വയസ്സുകാരനായ സഞ്ജയ് ദത്ത്. 1981 ൽ പുറത്തിറങ്ങിയ 'റോക്കി'യിലൂടെയാണ് സഞ്ജയ് ദത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, എന്നാൽ ആദ്യ ചിത്രം അത്രയങ്ങ് വിജയം കണ്ടിരുന്നില്ല. പിന്നീട് 1986ൽ റിലീസിനെത്തിയ 'നാമി'ലൂടെയാണ് കരിയറിൽ ഉയർച്ചയുണ്ടാകുന്നത്. പ്രൊഫഷണൽ ജീവിതത്തിൽ ഉയർച്ചയും താഴ്ച്ചയും ഒരുപോലെ കണ്ടറിഞ്ഞ താരം കൂടിയാണ് സഞ്ജയ് ദത്ത്.
വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന സഞ്ജയ് ദത്തിന്റെ ആകെയുള്ള സ്വത്ത് 295 കോടി രൂപയോളമുണ്ട്. പാലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന 40 കോടിയുടെ വീട് മുതൽ സ്പോർട്ട്സ് വാഹനങ്ങളുടെ ശേഖരം വരെ അവ നീളുന്നു. ആഡംബര ജീവിതം വളരെയധികം ആസ്വദിക്കുന്ന ഒരു താരം കൂടിയാണ് സഞ്ജയ് ദത്ത്.
മുംബൈയിലെ പാലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്വറി വീട്ടിൽ ഭാര്യ മാനായത ദത്തിനും രണ്ടു കുട്ടികൾക്കുമൊപ്പമാണ് സഞ്ജയ് ദത്തിന്റെ താമസം. എയ്സതറ്റിക്സിൽ വളരെയധികം ശ്രദ്ധ നൽകി ഡിസൈൻ ചെയ്തിരിക്കുന്ന വീടിന്റെ അകത്തളം വെള്ള നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം ഗോൾഡൻ, ഐവറി, ഡാർക്ക് ബ്രൗൺ നിറത്തിലുള്ള അലങ്കാര വസ്തുക്കളും വീട്ടുപകരണങ്ങളും കൂടുതൽ ഭംഗിയേകുന്നു.
ആർക്കിടെക്ച്ചറൽ ഡൈജസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് എൺപതു കാലഘട്ടത്തിലെ ബോളിവുഡ് എയ്സതറ്റിക്സിനു സമാനമായാണ് വീടിന്റെ നിർമാണം. സുനിൽ ദത്തിന്റെയും നർഗ്ഗീസിന്റെയും വലിയ ഫൊട്ടൊയ്‌ക്കൊപ്പം സഞ്ജയ് ദത്തിന്റെ ചിത്രങ്ങളും ക്ലാസ്സിക്ക് പീസസ്സും വീടിന്റെ അകത്തിടം പിടിച്ചിട്ടുണ്ട്. ജിം, ബാർ, ജാക്കൂസി തുടങ്ങിയ സൗകര്യങ്ങളും വീടിനകത്തുണ്ട്.
സ്കോച്ച് വിസ്കി ബ്രാൻഡായ ദി ഗ്ലെൻവാക്കിന്റെ ഉടമസ്ഥൻ കൂടിയാണിപ്പോൾ സഞ്ജയ് ദത്ത്. "വിസ്കി കഴിച്ചു കൊണ്ടാണ് മദ്യപാനത്തോടുള്ള എന്റെ സ്നേഹം ആരംഭിച്ചത്. കൂട്ടുകാർക്കൊപ്പം ആദ്യമായ ആംബർ സ്പിരിറ്റിന്റെ രുചി അറിഞ്ഞ നിമിഷം ഇപ്പോഴും എന്റെ ഓർമയിലുണ്ട്," സഞ്ജയ് ദത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഫെറാറി 598 ജിടിബി, റോൾസ് റോയൽ ഗോസ്റ്റ്, ബെൻറ്റ്ലി, ലാൻഡ് ക്യൂസർ, മെർസിഡിസ്, പോർഷെ, ഡുകാട്ടി തുടങ്ങിയ ആഡംബര കാറുകളും സഞ്ജയ് ദത്തിന് സ്വന്തമായുണ്ട്.
ഒക്ടോബറിൽ പുറത്തിറങ്ങുന്ന വിജയ് ചിത്രം 'ലിയോ'യിൽ ഒരു ശ്രദ്ധേമായ വേഷത്തിൽ സഞ്ജയ് ദത്തും എത്തുന്നുണ്ട്. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us