രോഗബാധിതനായതിനെത്തുടർന്ന് അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് താൻ തന്റെ രോഗാവസ്ഥയെ അതിജീവിക്കുന്നതിൽ വിജയിച്ചതായി അറിയിച്ചു. “ഈ യുദ്ധത്തിൽ വിജയിച്ച് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന്” ദത്ത് പറഞ്ഞു. “ആരോഗ്യവും കുടുംബത്തിന്റെ ക്ഷേമവും” എന്ന സമ്മാനം തന്റെ കുട്ടികൾക്ക് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് തന്റെ മക്കളുടെ ജന്മദിനത്തോട് അനബന്ധിച്ച് പങ്കുവച്ച സോഷ്യൽ മീഡിയ സന്ദേശത്തിൽ ദത്ത് പഞ്ഞു.

“കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാൽ അവർ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികൾക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങൾ നൽകുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവർക്ക് നൽകാൻ കഴിയുന്നു – ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും,” സഞ്ജയ് ദത്ത് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

“അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും” ആരാധകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും താരം നന്ദി പറഞ്ഞു. “ഈ കഠിനമായ സമയത്തിനിടെ തന്റെ ശക്തിയുടെ ഉറവിടമായവർ” എന്ന് തന്നെ പിന്തുണച്ച എല്ലാവരേയും താരം വിശേഷിപ്പിച്ചു. ചികിത്സയ്ക്കായി താൻ വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിൽ പറഞ്ഞത് മുതൽ ലഭിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതായും ദത്ത് പറഞ്ഞു.

“മുംബൈയിലെ കോകിലബെൻ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കുംദത്ത് നന്ദി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെ നന്നായി പരിപാലിച്ച ഡോ. സേവന്തിയോടും അവരുടെ ടീമിലെ ഡോക്ടർമാരോടും നഴ്‌സുമാരോടും കോകിലബെൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനോടും ഞാൻ പ്രത്യേകം നന്ദിയുള്ളവനാണ്. വിനയത്തോടെയും നന്ദിയോടെയും, ” താരം പറഞ്ഞു.

യഷ് രാജ് ഫിലിംസിന്റെ ചിത്രമായ ഷംഷെറയുടെ ചിത്രീകരണം സഞ്ജയ് ദത്ത് പൂർത്തിയാക്കിയിരുന്നു. കെ‌ജി‌എഫ്: ചാപ്റ്റർ 2, ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, പൃഥ്വിരാജ്, ടോർ‌ബാസ് എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലാണ് ദത്ത് അഭിനയിക്കാനിരിക്കുന്നത്.

Read More: Sanjay Dutt recovers from Illness: Happy to come out victorious from this battle

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook