ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്‌പദമാക്കി സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ചിത്രമാണ് സഞ്ജു. ചിത്രത്തെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് സിനിമാ മേഖലയ്‌ക്ക് അകത്തുനിന്നും പുറത്തുനിന്നും വരുന്നത്.

ഇപ്പോള്‍ സാക്ഷാല്‍ സഞ്ജയ് ദത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വാചാലനാവുകയാണ്. സാഹേബ് ബിവി ഓര്‍ ഗ്യാങ്‌സ്റ്റര്‍ 3 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സഞ്ജയ് ദത്ത് സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്.

‘ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്. സിനിമയും വളരെ നന്നായിട്ടുണ്ട്. രാജ് ജി (രാജ്കുമാര്‍ ഹിരാനി), വിക്കി കൗശല്‍ എന്നിവര്‍ തങ്ങളുടെ ജോലികള്‍ മനോഹരമായി ചെയ്‌തിട്ടുണ്ട്. സ്‌ക്രീനില്‍ എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിട്ടുണ്ട്,’ സഞ്ജയ് ദത്ത് പറഞ്ഞു.

പ്രേക്ഷകരിൽ നിന്നും വിമര്‍ശകരില്‍ നിന്നും ഇതുവരേയും നല്ല അഭിപ്രായങ്ങളാണ് സഞ്ജുവിനെ കുറിച്ച് ഉയരുന്നത്. അതേസമയം ചിത്രം റിലീസ് ദിവസം തന്നെ ചോര്‍ന്നിരുന്നു. റിലീസ് ചെയ്‌ത മണിക്കൂറുകള്‍ക്കമാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയത്. ഇതിനു പിന്നില്‍ സല്‍മാന്‍ ഖാന്റെ ആരാധകരാണെന്നായിരുന്നു രണ്‍ബീര്‍ സിങ്ങിന്റെ ആരാധകര്‍ പറഞ്ഞിരുന്നത്. ഇതിലെ ടോയ്‌ലറ്റ് ചോരുന്ന രംഗം വെട്ടിമാറ്റണം എന്നാവശ്യപ്പെട്ട സെന്‍സര്‍ബോര്‍ഡ്, എന്തുകൊണ്ടാണ് ചിത്രം ചോര്‍ന്നപ്പോള്‍ ഒന്നും പ്രതികരിക്കാത്തതെന്നും ആരാധകര്‍ ചോദിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ