scorecardresearch

മുംബൈ നിരത്തുകളിൽ 72 ലക്ഷത്തിന്റെ ടെസ്‌ല സൈബർട്രക്ക് ഓടിച്ച് സഞ്ജയ് ദത്ത്; വീഡിയോ

മുംബൈ തെരുവുകളിലൂടെ സഞ്ജയ് ദത്ത് സൈബർട്രക്ക് ഓടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ നിരത്തുകളിൽ സൈബർട്രക്ക് അപൂർവ്വ കാഴ്ചയാണ്

മുംബൈ തെരുവുകളിലൂടെ സഞ്ജയ് ദത്ത് സൈബർട്രക്ക് ഓടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ നിരത്തുകളിൽ സൈബർട്രക്ക് അപൂർവ്വ കാഴ്ചയാണ്

author-image
Entertainment Desk
New Update
Sanjay Dutt Tesla Cybertruck

സഞ്ജയ് ദത്ത്

'ധുരന്ധർ' എന്ന ചിത്രത്തിലെ എസ്‌പി ചൗധരി അസ്ലം എന്ന കഥാപാത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് പിന്നാലെ സഞ്ജയ് ദത്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ തന്റെ പുതിയ വാഹനമായ ടെസ്‌ല സൈബർട്രക്കുമായാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മുംബൈ തെരുവുകളിലൂടെ സഞ്ജയ് ദത്ത് സൈബർട്രക്ക് ഓടിക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ നിരത്തുകളിൽ സൈബർട്രക്ക് കാണുന്നത് വളരെ അപൂർവ്വമായ കാഴ്ചയാണ്.

Advertisment

Also Read: ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു: സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്

മണി കൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം, താരം ഈ വാഹനം ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് വ്യത്യസ്തമാണ്. ഇന്ത്യയിലെ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ സ്റ്റിയറിംഗ് ഇടത് വശത്താണെന്നതും കൗതുകമുണർത്തുന്നു.  'കാർനെറ്റ്'  പെർമിറ്റ് ഉപയോഗിച്ചാകാം ഈ വാഹനം ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഈ പെർമിറ്റ് പ്രകാരം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ആറ് മാസത്തേക്ക് മറ്റ് രാജ്യങ്ങളിലെ വാഹനങ്ങൾ ഇന്ത്യയിൽ താൽക്കാലികമായി ഉപയോഗിക്കാൻ സാധിക്കും. ടെസ്‌ല ഇതുവരെ ഇന്ത്യയിൽ തങ്ങളുടെ വാഹനങ്ങളുടെ വിലയോ ലോഞ്ച് തീയതിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Also Read: ഇത് അവരുടെ കുടുംബപ്രശ്നം, നമ്മളിതിൽ ഇല്ല; ധ്യാനിനെ ഓടിച്ചിട്ട് തല്ലി വിനീത്; വൈറൽ രംഗം

Also Read: നയൻതാരയോ കിയാരയോ? ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?

അമേരിക്കയിൽ ഏകദേശം 80,000 ഡോളറാണ് (ഏകദേശം 72 ലക്ഷം രൂപ) ടെസ്‌ല സൈബർട്രക്കിന്റെ വില. ഉയർന്ന മോഡലുകൾക്ക് വില കൂടും. വ്യത്യസ്തമായ ഡിസൈനും കരുത്തുറ്റ നിർമ്മാണവുമാണ് സൈബർട്രക്കിന്റെ പ്രത്യേകത. വെടിയുണ്ടകളെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ബോഡിയാണ് ഇതിനുള്ളത്. വെറും മൂന്ന് സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. കിം കർദാഷിയാൻ, ജസ്റ്റിൻ ബീബർ, ജെയ്-സി, ഫാരൽ വില്യംസ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളും സൈബർട്രക്ക് ഉടമകളാണ്.

സഞ്ജയ് ദത്തിന്റെ പക്കൽ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെഴ്സിഡസ്-മെയ്ബാക്ക് GLS 600, ലാൻഡ് റോവർ ഡിഫെൻഡർ തുടങ്ങി നിരവധി ആഡംബര വാഹനങ്ങളുണ്ട്. ദുബായിൽ സ്ഥിരതാമസമാക്കിയ സഞ്ജയ് ദത്ത് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്.

 'ധുരന്ധർ' എന്ന ചിത്രത്തിന് ശേഷം പ്രഭാസ് നായകനായ 'ദി രാജാ സാബ്' എന്ന ചിത്രത്തിലാണ് സഞ്ജയ് ദത്ത് അവസാനമായി എത്തിയത്. 'ധുരന്ധർ പാർട്ട് 2' ആണ് താരത്തിന്റെ അടുത്ത ചിത്രം. കൂടാതെ 'രാജാ ശിവാജി', കന്നഡ ചിത്രമായ 'KD: ദി ഡെവിൾ' എന്നിവയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Sanjay Dutt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: