Latest News

മരിക്കും വരെ ഓർക്കാനുള്ളത് നീ നൽകി സുശാന്ത്; മറക്കാനാകാതെ സഞ്ജന

ദിൽ ബെച്ചാരയുടെ റിലീസിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുശാന്തിന്റെ വേർപാട് ഏൽപ്പിച്ച മരവിപ്പ് മാറാതെ ഓർമകൾ പങ്കുവയ്ക്കുകയാണ് താരം

sanjana sanghi, dil bechara, sushant singh rajput, sanjana sanghi mumbai, sanjana sanghi dil bechara

ബോളിവുഡ് താരം സുശാന്ത് രാജ്പുതിന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും വിട്ടൊഴിയാനാകാത്ത ചിലരിൽ ഒരാളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സാംഘി. സുശാന്ത് പോയതിന് ശേഷം മിക്ക ദിവസങ്ങളിലും സഞ്ജന അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ദിൽ ബെച്ചാരയുടെ റിലീസിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുശാന്തിന്റെ വേർപാട് ഏൽപ്പിച്ച മരവിപ്പ് മാറാതെ ഓർമകൾ പങ്കുവയ്ക്കുകയാണ് താരം.

“ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ചില വിലയേറിയ ചെറിയ നിമിഷങ്ങൾ,” എന്ന കുറിപ്പോടെയാണ് സഞ്ജന പാരീസിൽ നിന്ന് സുശാന്തിനൊപ്പമുള്ള ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ സുശാന്തിനൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹത്തിന്റെ മരണം ഇപ്പോളും ഒരു മരവിപ്പാണ് തന്നിൽ ബാക്കിയാക്കിയിരിക്കുന്നത് എന്ന് സഞ്ജന പറയുകയുണ്ടായി.

“നീയെന്റെ നിലാവ്, ഞാൻ നിന്റെ നക്ഷത്രം ഞങ്ങൾ സ്നേഹത്തോടെ ഒരുക്കിയ സിനിമ നിങ്ങളിലേക്കെത്താൻ, നിങ്ങളുടെ ഹൃദയത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രം മതിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ഓർമ്മ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. 2018ൽ, ദിൽ ബെച്ചാരയുടെ ചിത്രീകരണം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഉള്ള ഒരു ചിത്രമാണിത്. ഞങ്ങൾ ഒരുക്കുന്ന സിനിമയിൽ ഏറെ സംതൃപ്തി തോന്നിയ ഒരു നിമിഷം. ഈ ഓർമകൾക്കെല്ലാം ഇപ്പോൾ കയ്പ്പും മധുരവുമാണ്. എല്ലാം. എന്ത് വികാരമാണ് എന്ന് മനസിലാകുന്നില്ല. മരവിപ്പ് മാറുന്നില്ല,” സഞ്ജന കുറിച്ചു.

Read More: നീയെന്റെ നിലാവ്, ഞാൻ നിന്റെ നക്ഷത്രം; സുശാന്ത് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് സഞ്ജന

സഞ്ജന സംഘി ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ‘ദിൽ ബെച്ചാര’. ‘ദിൽ ബെച്ചാര’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് റിലീസിനെത്തുന്നത്. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ​ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ജൂലൈ 24 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.

Web Title: Sanjana sanghi shares photos of sushant singh rajput during dil bechara shoot

Next Story
നടൻ അർജുൻ സർജയുടെ മകൾ ഐശ്വര്യയ്ക്ക് കോവിഡ്Aishwarya Arjun, arjun sarja, Aishwarya Arjun covid, Aishwarya Arjun corona, Aishwarya Arjun coronavirus, Aishwarya sarja, ഐശ്വര്യ അർജുൻ, കോവിഡ്, ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com