scorecardresearch

ഈ ചിത്രം കാണുമ്പോൾ വല്ലാത്ത ആശ്വാസമാണ്; സുശാന്തിനെ മറക്കാനാകാതെ സഞ്ജന

സ്ക്രീനിന് പിന്നിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നിലെ ചിത്രമാണിതെന്നും ഈ ചിത്രം കാണുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നാറുണ്ടെന്നും സഞ്ജന പറയുന്നു

സ്ക്രീനിന് പിന്നിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നിലെ ചിത്രമാണിതെന്നും ഈ ചിത്രം കാണുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നാറുണ്ടെന്നും സഞ്ജന പറയുന്നു

author-image
Entertainment Desk
New Update
sanjana sanghi, dil bechara, sushant singh rajput, sanjana sanghi mumbai, sanjana sanghi dil bechara

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ട്രെയിലറും ടൈറ്റിൽ സോങിലെ അദ്ദേഹത്തിന്റെ ഡാൻസുമൊക്കെ സമൂഹമാധ്യമങ്ങളിൽ എപ്പോഴും പങ്കുവയ്ക്കപ്പെടുന്നുണ്ട്. സുശാന്തിന്റെ മരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും വിട്ടൊഴിയാനാകാത്ത ചിലരിൽ ഒരാളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സാംഘി.

Advertisment

Read More: സുശാന്തിനോടുള്ള സ്നേഹം ലൈക്കാക്കി മാറ്റി പ്രേക്ഷകർ; റെക്കോർഡ് സൃഷ്ടിച്ച് 'ദിൽ ബെച്ചാര' ട്രെയിലർ

സുശാന്ത് പോയതിന് ശേഷം മിക്ക ദിവസങ്ങളിലും സഞ്ജന അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ന് ദിൽ ബെച്ചാരയിൽ നിന്നുള്ള ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ക്രീനിന് പിന്നിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നിലെ ചിത്രമാണിതെന്നും ഈ ചിത്രം കാണുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നാറുണ്ടെന്നും സഞ്ജന പറയുന്നു.

Advertisment
Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: